കീ​ട​നി​യ​ന്ത്ര​ണ പ​രി​ശീ​ല​ന​വുമായി ക്രി​സ്-ഇ​ൻ​ഫാം
Wednesday, September 4, 2024 5:43 AM IST
മാ​മ്പു​ഴ​ക്ക​രി: കു​ട്ട​നാ​ട്ടി​ൽ ന​ല്ല കാ​ർ​ഷി​ക സ​മ്പ്ര​ദാ​യ​ത്തി​ൽ ക​ർ​ഷ​ക പ​രി​ശീ​ല​ന​വു​മാ​യി ക്രി​സ് -ഇ​ൻ​ഫാം. മാ​മ്പു​ഴ​ക്ക​രി ക്രി​സ് സെ​ന്‍ററിൽ മ​ങ്കൊ​മ്പ് നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചു കാ​ർ​ഷി​ക പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ശ​ത്രു​കീ​ട​ങ്ങ​ൾ ഏ​വ​യെ​ന്നും അ​വ​യു​ടെ നി​യ​ന്ത്ര​ണം എ​ങ്ങ​നെ​യെ​ന്നും ക്ലാ​സി​ൽ വി​ശ​ദീ​ക​രി​ച്ചു.

സ​ർ​ക്കാ​രു​മാ​യി യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ച്ച് ഗു​ഡ് അ​ഗ്രി​ക്ക​ൾ​ച​ർ പ്രാ​ക്ടീ​സ് കു​ട്ട​നാ​ട്ടി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ൽ പു​തി​യ കാ​ർ​ഷി​ക വി​പ്ല​വം സാ​ധ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന ല​ക്ഷ്യ​ത്തി​ൽ ക്രി​സ് -ഇ​ൻ​ഫാം പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജൂ​ൺ 26ന് ​പ്രാ​രം​ഭ ക്ലാ​സ് ആ​രം​ഭി​ച്ചി​രു​ന്നു. ആ​ദ്യം അ​പേ​ക്ഷി​ച്ചി​രു​ന്ന 75 പേ​രാണ് തു​ട​ർ​ പ​രീ​ശീ​ല​ന​ത്തി​നാ​യി എ​ത്തു​ന്ന​ത്. 18ന് ​ന​ട​ക്കു​ന്ന ക്ലാ​സോടെ മൂ​ന്നുമാ​സ​ങ്ങ​ളി​ലാ​യി ചൊ​വ്വാ​ഴ്ച​ക​ളി​ൽ ന​ട​ന്നു​വ​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ക്കും.


പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കാ​യി ഇ​ന്നു ന​ട​ന്ന ക്ലാ​സി​ൽ നെ​ല്ലു ഗ​വേ​ഷ​ണ കേ​ന്ദ്രം എ​ന്‍റമോ​ള​ജി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ജ്യോ​തി സാ​റ ജേ​ക്ക​ബ് ക്ലാ​സും സം​ശ​യ​നി​വാ​ര​ണ​വും ന​ട​ത്തി. ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ, പി​ആ​ർ​ഓ ടോം ​ജോ​സ​ഫ് ച​മ്പ​ക്കു​ളം, സേ​വി​ച്ച​ൻ പി.​ജെ, ജോ​ർ​ജ് വാ​ച്ചാ​പ​റ​മ്പി​ൽ, വ​ർ​ഗീ​സ് എം.​കെ, ജോ​സി ഡൊമി​നി​ക് തേ​വേ​രി​ക്ക​ളം, ജി​ജി മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ​വ​ഹി​ച്ചു.