ഭി​ന്ന​ശേ​ഷികു​ട്ടി​ക​ളു​ടെ കു​ടും​ബ പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്ക​രു​ത്: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, September 4, 2024 5:43 AM IST
കു​ട്ട​നാ​ട്: ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​രാ​യ ഭാ​ര്യ അ​ല്ലെ​ങ്കി​ൽ ഭ​ർ​ത്താ​വി​ന്‍റെ കാ​ല​ശേ​ഷം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​തു​മാ​യ മ​ക്ക​ൾ​ക്ക് ല​ഭി​ച്ചുവ​രു​ന്ന കു​ടും​ബ പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ ധ​ന​കാ​ര്യ പെ​ൻ​ഷ​ൻ വി​ഭാ​ഗം ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഓ​ട്ടി​സം, മെ​ന്‍റലി ച​ല​ഞ്ച​ഡ്, സെ​റി​ബ്ര​ൽ പാ​ൾ​സി തു​ട​ങ്ങി​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​മാ​സ വ​രു​മാ​നം 5000 രൂ​പ​യാ​ക്കി നി​ജ​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വ് യാ​തൊ​രു പ​ഠ​ന​വും കൂ​ടാ​തെ​യാ​ണ്.


ഇ​തു​മൂ​ലം സ​മൂ​ഹ​ത്തി​ൽ വ​ൻ പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ക്കു​മെ​ന്നും ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡന്‍റ് ക​ഞ്ഞു​മോ​ൻ തു​മ്പൂ​ങ്ക​ൽ അ​ധ്യഷ​ത വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ. ​ലി​ബി​ൻ തു​ണ്ടു​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ടോ​മി​ച്ച​ൻ അ​യ്യ​രു​കു​ള​ങ്ങ​ര, അ​തി​രു​പ​ത സെ​ക്ര​ട്ട​റി സൈ​ബി അ​ക്ക​ര, ഫൊ​റോ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി കെ.എ​സ്. ആ​ന്‍റണി ക​രി​മ​റ്റം, ഗ്ലോ​ബ​ൽ സ​മി​തി​യം​ഗം ബാ​ബു വ​ള്ള​പ്പു​ര, തോ​മ​സു​കു​ട്ടി മ​ണ​ക്കുന്നേ​ൽ തു​ട​ങ്ങി​യ​വ​ർ ​പ്ര​സം​ഗി​ച്ചു.