തീ​ർ​ഥം ജ​ന​കീ​യ കു​ടി​വെ​ള്ളപ​ദ്ധ​തി നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Monday, September 2, 2024 11:58 PM IST
കാ​യം​കു​ളം: കാ​ദീ​ശാ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ സ​ഹ​സ്രോ​ത്ത​ര ദ്വി​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ന​കീ​യ കു​ടി​വെ​ള്ള പ​ദ്ധ​തി തീ​ർ​ഥം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു . അ​ഡ്വ യു. ​പ്ര​തി​ഭ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു . 24 മ​ണി​ക്കൂ​റും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശു​ദ്ധ​മാ​യ ത​ണു​ത്ത വെ​ള്ള​വും ചൂ​ടു​വെ​ള്ള​വും ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു വ​ർ​ഷ​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​ണ് സ​ഹ​സ്രോ​ത്ത​ര ദ്വി​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കാ​ദീ​ശാ പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. വി​കാ​രി റ​വ. ഫാ. കോ​ശി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ ​ബി​നു ഈ​ശോ, അ​ഡ്വ പി.​സി. റെ​ഞ്ചി, പി.​സി. റോ​യ്, ബി​നു കോ​ശി, അ​ഡ്വ. ജോ​സ​ഫ് ജോ​ൺ, ഷി​ജു ഇ​ഞ്ച​ക്ക​ൽ, കാ​ക്ക​നാ​ട് ബി​ജു, ജെ. ​ബേ​ബി, തോ​മ​സ് പാ​ണാ​ലി, സി.​ കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.