മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: എ​സ്എ​ന്‍​ഡി​പി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Monday, September 2, 2024 11:58 PM IST
ചേ​ർ​ത്ത​ല:​ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ മു​ഖാ​ന്തി​രം മൈ​ക്രോ ഫി​നാ​ൻ​സ് വാ​യ്പ​യെ​ടു​ത്ത് ബാ​ങ്ക് ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​വ​ർ ചേ​ർ​ത്ത​ല യൂ​ണി​യ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. വാ​യ്പ എ​ടു​ത്ത​വ​ർ എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​നി​ൽ പൈ​സ മ​ട​ക്കി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​തു​ക എ​സ്എ​ന്‍​ഡി​പി അ​ധി​കൃ​ത​ര്‍ ബാ​ങ്കി​ൽ അ​ട​യ്ക്കാ​തെ വ​ന്ന​തോ​ടെ വാ​യ്പ എ​ടു​ത്ത​വ​ർ​ക്ക് ബാ​ങ്ക് ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​ന്ന​തി​നാ​ലാ​ണ് യൂ​ണി​യ​ൻ ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

എ​ഴു​പു​ന്ന 798-ാംന​മ്പ​ർ​ശാ​ഖ​യി​ൽ ഉ​ൾപ്പെ​ട്ട ഗു​രു​ദീ​പം സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ ചേ​ർ​ത്ത​ല ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തുനി​ന്നും പ്ര​ക​ട​ന​മാ​യി​ട്ടാ​ണ് യൂ​ണി​യ​ൻ ഓ​ഫീ​ലേ​ക്കെത്തി​യ​ത്. എ​സ്എ​ൻ​ഡി​പി ചേ​ർ​ത്ത​ല യൂ​ണി​യ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു.


തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​നം എ​സ്എ​ൻ​ഡി​പി മു​ൻ യൂ​ണി​യ​ൻ ക​മ്മി​റ്റി​യം​ഗം പി.​വി. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ എം.​കെ. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ.​ ക​ൺ​വീ​ന​ർ കെ.​ആ​ർ. സ​ജീ​വ​ൻ, ഷൈ​നി, പി.​പി. മോ​ഹ​ന​ൻ, കെ.​ആ​ർ. ര​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.