തെ​രു​വു​നാ​യ​യെ പേ​ടി​ച്ച് തോ​ട്ടി​ൽച്ചാ​ടി​ മുങ്ങിയ അ​ഭി​ന​വിനെ കൂ​ട്ടു​കാ​ര​ൻ ര​ക്ഷി​ച്ചു
Monday, September 2, 2024 11:58 PM IST
അ​മ്പ​ല​പ്പു​ഴ: തെ​രു​വു​നാ​യ​യി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ തോ​ട്ടി​ൽച്ചാ​ടി മു​ങ്ങി​ത്താ​ണ കൂ​ട്ടു​കാ​ര​നെ ര​ക്ഷി​ച്ച അ​ഭി​ന​വി​നെ എ​ച്ച്. സ​ലാം എംഎ​ൽഎ ​അ​നു​മോ​ദി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​വീ​ൺ - സോ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വി(11) നെ​യാ​ണ് എ​ച്ച്. സ​ലാം എംഎ​ൽഎ ​വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ച​ത്.

മാ​ന്നാ​ർ പാ​വു​ക്ക​ര ക​ര​യോ​ഗം യുപി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ന​വ്. മൂ​ന്നു​വ​ർ​ഷ​മാ​യി അ​മ്മ സോ​ളി​യു​ടെ മാ​ന്നാ​റി​ലു​ള്ള മേ​ൽ​പ്പാ​ടം കോ​യി​പ്പ​ള്ളി വി​രു​ത്തി​ൽ വീ​ട്ടി​ൽനി​ന്നാ​ണ് അ​ഭി​ന​വ് പ​ഠി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 23ന് ​വൈ​കി​ട്ട് ഇ​തേ സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും അ​ഭി​ന​വി​​ന്‍റെ സു​ഹൃ​ത്തു​മാ​യ സി​ദ്ധാ​ർ​ഥ് അ​ഭി​ന​വി​​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തു​മ്പോ​ഴാ​ണ് സംഭവം. ഭ​യ​ന്നോ​ടി​യ സി​ദ്ധാ​ർ​ഥ് ര​ക്ഷ​യ്ക്കാ​യി സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്കു ചാ​ടി. ഇ​തുക​ണ്ടു അ​ഭി​ന​വ് സി​ദ്ധാ​ർ​ഥി​നെ ര​ക്ഷി​ക്കാ​നാ​യി ചാ​ടു​ക​യു​മാ​യി​രു​ന്നു.