എ​ന്‍​സി​പി-​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു
Monday, September 2, 2024 11:58 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം റെ​ജി ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു​വി​ഭാ​ഗം എ​ന്‍​സി​പി-​എ​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. ആ​ല​പ്പു​ഴ റെ​യ്ബാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ല​യ​ന​സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള​കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് റെ​ജി ചെ​റി​യാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു മെം​ബ​ര്‍​ഷി​പ്പ് ന​ല്‍​കി. കേ​ര​ള​കോ​ണ്‍​ഗ്ര​സ് ഒ​ന്നേ​യു​ള്ളൂ​വെ​ന്നു കോ​ട്ട​യ​ത്ത് വി​ജ​യ​ത്തി​ലൂ​ടെ തെ​ളി​ഞ്ഞു​വെ​ന്നു പി.​ജെ ജോ​സ​ഫ് ഉ​ദ്ഘാ‌​ട​ന​പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​കാ​ട്ടി.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം യു​ഡി​എ​ഫി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് എ​ങ്ങും കാ​ണു​ന്ന​തെ​ന്നും യു​ഡി​എ​ഫി​നു കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് കേ​ര​ള​കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി ചെ​റി​യാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​എ, കേ​ര​ള കോ​ണ്‍​ഗ​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്, അ​ഡ്വ. ജോ​യി ഏ​ബ്ര​ഹാം, തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍, ടി.​യു. കു​രി​വി​ള, കെ.​വി. ക​ണ്ണ​ന്‍, സി​റി​യ​ക് കാ​വി​ല്‍, ബം​ബി പാ​റ​ക്കാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.