നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി 28ന്?
Monday, September 2, 2024 11:58 PM IST
ആ​ല​പ്പു​ഴ: നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി 28ന് ​ന​ട​ത്താ​ന്‍ സാ​ധ്യ​ത. 28ന് ​മ​റ്റ് വ​ള്ളം​ക​ളി​ക​ളി​ല്ലെ​ന്ന​തും ശ​നി​യാ​ഴ്ച​യാ​ണ് വ​ള്ളം​ക​ളി​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​മെ​ന്ന​തും അ​ന്നേ ദി​വ​സ​ത്തി​ന് സാ​ധ്യ​ത കൂ​ട്ടു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ എ​ന്‍​ടി​ബി​ആ​ര്‍ സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ഇ​ന്നോ നാ​ളെ​യോ ഇ​തുസം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​കും.

ഭൂ​രി​പ​ക്ഷം ക്ല​ബ്ബു​ക​ള്‍​ക്കും സൗ​ക​ര്യം 28നാ​ണെ​ന്ന​തി​നാ​ലാ​ണ് ഈ ​ദി​വ​സ​ത്തി​ന് സാ​ധ്യ​ത ക​ല്‍​പ്പി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം അ​വ​ത​രി​പ്പി​ക്കും. എ​ന്‍​ടി​ബി​ആ​ര്‍ സൊ​സൈ​റ്റി​യു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​യ​തി തീ​രു​മാ​നി​ക്കു​ക. ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് ന​ട​ത്തേ​ണ്ട ആ​വ​ശ്യ​വും യോ​ഗ​ത്തി​ല്‍ ഉ​യ​രും.


പ്ര​തി​ഷേ​ധം ക​ന​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ക്കാ​ര്യം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ്രാ​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​ക്കൊ​പ്പ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഫേ​സ്ബു​ക്കി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.