നെ​ഹ്റു​ ട്രോ​ഫി വ​ള്ളം​ക​ളി 15നു ​മുന്പ് ന​ട​ത്ത​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Monday, September 2, 2024 12:07 AM IST
എട​ത്വ: കു​ട്ട​നാ​ടി​ന്‍റെ ആ​വേ​ശ​മാ​യ നെഹ്റു ട്രോ​ഫി വ​ള്ളം​ക​ളി സെ​പ്റ്റം​ബ​റി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ആ​ല​പ്പു​ഴ ജി​ല്ലാ യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ തോ​മ​സ്‌​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. നെഹ്റു​ട്രോ​ഫി വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പേ​രി​ല്‍ മാ​റ്റി​വ​ച്ച​ത് ന്യാ​യ​മാ​ണ്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വ​ള്ളം​ക​ളി ഇ​ല്ലാ​താ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം. വ​ള്ളം​ക​ളി ക്ല​ബ്ബുക​ള്‍ ധാ​രാ​ളം പ​ണം മു​ട​ക്കി ഒ​രു​ക്കി​യെ​ടു​ത്ത ടീ​മാ​ണ്. കു​ട്ട​നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തു​ഴ​ച്ചി​ല്‍​കാ​ര്‍​ക്കും ധാ​രാ​ളം പ​ണം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്.


വ​യ​നാ​ട്ടി​ല്‍ നി​ന്ന് 30 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ന്ത്രി മു​ഹ​മ​ദ് റി​യാ​സി​ന്‍റെ മ​ണ്ഡ​ല​ത്തി​ല്‍ 2.5 കോ​ടി രൂ​പ മുടക്കി ബേ​പ്പൂ​ര്‍ വ​ള്ളം​ക​ളി​ അ​നു​വ​ദി​ച്ചതും വ​യ​നാട്ടി​ല്‍​നി​ന്ന് 300 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ആ​ല​പ്പു​ഴ​യി​ല്‍ വ​ള്ളം​ക​ളി വേ​ണ്ട എ​ന്നു പ​റ​യു​ന്ന​തും സ​ര്‍​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണ് കാ​ണി​ക്കു​ന്ന​ത്. ആ​യ​തി​നാ​ല്‍ ഓ​ണ​ത്തി​നു മു​ന്‍​പു​ത​ന്നെ വ​ള്ളം​ക​ളി ന​ട​ത്ത​ണ​മെ​ന്ന് തോ​മ​സ്‌​കു​ട്ടി മാ​ത്യു പ​റ​ഞ്ഞു. അ​ല്ലാ​ത്ത പ​ക്ഷം വ​ള്ളം​ക​ളി പ്രേ​മി​ക​ളെ അ​ണി​നി​ര​ത്തി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വത്തി​ല്‍ പ്ര​ത്യ​ക്ഷ​സ​മ​ര​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം കു​ട്ടി​ച്ചേ​ര്‍​ത്തു.