ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും പ​രി​ക്ക്
Monday, September 2, 2024 12:07 AM IST
ഹ​രി​പ്പാ​ട്:​ ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ കെ.​വി.​ജെ​ട്ടി​ക്ക് സ​മീ​പം മി​നി​ലോ​റി മ​റി​ഞ്ഞ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും പ​രി​ക്കേ​റ്റ്. ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് ഏ​ത്ത​ക്കു​ല ക​യ​റ്റി​വ​ന്ന ലോ​റി ദേ​ശീ​യ​പാ​ത​യു​ടെ പൂ​ന​ർ​നി​ർ​മാ​ണ​ത്തിന്‍റെ ഭാഗമായി വച്ചി​രു​ന്ന കോ​ൺ​ക്രീ​റ്റ് ഡിവൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.​

ഞാ​യ​റാ​ഴ്ച പുലർച്ചെ ആറുമ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ ബ്രേ​ക്കി​ട്ട ലോ​റി ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ മു​ൻ​വ​ശം പൂർണമായി ത​ക​ർ​ന്നു.