മ​രം ക​ട​പു​ഴ​കി വീ​ണ് വ​ന്‍​നാ​ശം
Monday, September 2, 2024 12:07 AM IST
മാ​ന്നാ​ര്‍: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ​ന്‍ മ​രം ക​ട​പു​ഴ​കി വീ​ണു. മ​രം​വീ​ണ് വീ​ടി​ന്‍റെ മ​തി​ല്‍ ത​ക​രു​ക​യും അഞ്ച് വൈ​ദ്യു​തത്തൂ​ണു​ക​ള്‍ ഒ​ടി​യു​ക​യും ഗ​താ​ഗ​തത​ട​സം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. മാ​ന്നാ​ര്‍ യൂ​ണി​യ​ന്‍ ബാ​ങ്ക്- കു​ര​ട്ടി​ക്കാ​ട്-ത​ട്ടാ​രു​കാ​വ് റോ​ഡി​നു കു​റു​കെ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​നു മു​മ്പി​ല്‍​ നി​ന്ന വ​ലി​യ വാ​ക​മ​രം ക​ട​പു​ഴ​കി വീ​ണ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും നി​ര​ന്ത​രം ക​ട​ന്നു പോ​കു​ന്ന റോ​ഡ് ആ ​സ​മ​യം വി​ജ​ന​മാ​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.


കെ​എ​സ്ഇ​ബി ഉ​ട​ന്‍ ത​ന്നെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ചു​വ​ട് ദ്ര​വി​ച്ചു നി​ന്ന മ​രം വീ​ടിന്‍റെ മ​തി​ല്‍ ത​ക​ര്‍​ത്ത് എ​തി​ര്‍​വ​ശ​ത്തു​ള്ള വീ​ടി​ന്‍റെ മ​തി​ലി​ല്‍ ത​ട്ടി റോ​ഡി​നു കു​റു​കെ വീ​ണതി​നാ​ല്‍ ഗ​താ​ഗ​തത​ട​സ​മു​ണ്ടാ​യി. വൈ​കി​ട്ടോ​ടെ മ​രം മു​റി​ച്ചു നീ​ക്കി​യ ശേ​ഷ​മാ​ണു ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ഭാ​ഗി​ക​മാ​യി​ട്ടാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഒ​ടി​ഞ്ഞ വൈ​ദ്യു​ത തൂ​ണു​ക​ള്‍ മാ​റ്റി സ്ഥാ​പി​ച്ച് ഇ​ന്ന് ഉ​ച്ച​യോ​ടെ വൈ​ദ്യു​തി പൂ​ര്‍​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.