സഭയുടെ പൊതുമുഖമായി കത്തോലിക്ക കോണ്‍ഗ്രസ് മാറണം: മാര്‍ തോമസ് തറയില്‍
Monday, September 2, 2024 12:07 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പൊ​​തു​​രം​​ഗ​​ത്തെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കു​​ക​​യും വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​കാ​​ന്‍ ക​​ഴി​​യു​​ക​​യും ചെ​​യ്യു​​ന്ന ത​​ര​​ത്തി​​ല്‍ സ​​ഭ​​യു​​ടെ ഇ​​ട​​പെ​​ട​​ല്‍ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സി​​ലൂ​​ടെ സാ​​ധ്യ​​മാ​​വ​​ണ​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത നി​​യു​​ക്ത ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍.

വി​​ദ്യാ​​ഭ്യാ​​സം, കാ​​ര്‍​ഷി​​കം, ആ​​തു​​ര​ശു​​ശ്രൂ​​ഷ രം​​ഗ​​ങ്ങ​​ളി​​ല്‍ സ​​ഭ​​യു​​ടെ ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ എ​​ക്കാ​​ല​​ഘ​​ട്ട​​വും വി​​ല​​മ​​തി​​ക്കു​​ന്ന​​താ​​ണെ​​ന്നും മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് അ​​തി​​രൂ​​പ​​ത സ​​മി​​തി ളാ​​യി​​ക്കാ​​ട് സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച പ​​ട​​വ് -2024 അ​​ര്‍​ധ​​വാ​​ര്‍​ഷി​​ക നേ​​തൃ​സം​​ഗ​​മ​ത്തി​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കൂ​​ടു​​ത​​ല്‍ തീ​​ക്ഷ്ണ​​ത​​യോ​​ടെ​​യും അ​​തി​​ലേ​​റെ ഗൗ​​ര​​വ​​ത്തോ​​ടെ​​യും പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന​​രം​​ഗ​​ത്ത് ഇ​​ട​​പെ​​ടാ​ന്‍ സ​​ഭാം​​ഗ​​ങ്ങ​​ള്‍​ക്ക് സാ​​ധി​​ക്ക​​ണ​​മെ​​ന്ന് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം പ​റ​ഞ്ഞു. സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ആ​​ദ​​ര​​വ് ന​​ല്‍​കി. ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സി​​ന്‍റെ 2024- 27 പ്ര​​വ​​ര്‍​ത്ത​​ന വ​​ര്‍​ഷ​​ത്തി​​ലെ മാ​​ര്‍​ഗ​​രേ​​ഖ​​യു​​ടെ പ്ര​​കാ​​ശ​​നം മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ടി.​​പി. മാ​​ത്യു തൈ​​പ്പ​​റ​​മ്പി​​ലി​​ന് ന​​ല്‍​കി നി​​ര്‍​വ​​ഹി​​ച്ചു.


മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ സ്മാ​​ര​​ക എ​​ക്‌​​സ​​ല​​ന്‍​ഷ്യ സീ​​സ​​ണ്‍ ടു ​​ക്വി​​സ് വി​​ജ​​യി​​ക​​ള്‍​ക്കു​​ള്ള സ​​മ്മാ​​ന​​വി​​ത​​ര​​ണം മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ര്‍​വ​​ഹി​​ച്ചു. ദേ​​ശീ​​യ അ​​ധ്യാ​​പ​​ക അ​​വാ​​ര്‍​ഡ് ജേ​​താ​​വ് ജി​​നു ജോ​​ര്‍​ജ്, ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ആ​​ന്തം ടൂ​​ണ്‍​ചെ​​യ്ത സ്റ്റാ​​ന്‍​സ​​ണ്‍ മു​​ടി​​യൂ​​ര്‍​ക്ക​​ര എ​​ന്നി​​വ​​രെ യോ​​ഗ​​ത്തി​​ല്‍ ആ​​ദ​​രി​​ച്ചു.

അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ടി​​ഞ്ഞാ​​റേ​​വീ​​ട്ടി​​ല്‍ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല ആ​​മു​​ഖ​പ്ര​​ഭാ​​ഷ​​ണ​​വും ഗ്ലോ​​ബ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും നി​​ര്‍​വ​​ഹി​​ച്ചു. ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​നു ഡൊ​​മി​​നി​​ക്ക്, ട്ര​​ഷ​​റ​​ര്‍ ജോ​​സ് ജോ​​ണ്‍ വെ​​ങ്ങാ​​ന്ത​​റ, ഓ​​ഫീ​​സ് ചാ​​ര്‍​ജ് സെ​​ക്ര​​ട്ട​​റി ജി​​നോ ജോ​​സ​​ഫ്, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ര്‍​ഗീ​​സ്, രാ​​ജേ​​ഷ് ജോ​​ണ്‍, സി.​​ടി.​ തോ​​മ​​സ്, ഷി​​ജി ജോ​​ണ്‍​സ​​ണ്‍, റോ​​സി​​ലി​​ന്‍ കെ. ​​കു​​രു​​വി​​ള, ജെ.​​പി. ജോ​​സ​​ഫ് വാ​​ട​​യി​​ല്‍, ഫാ. ​​മാ​​ത്യു ന​​ട​​മു​​ഖ​​ത്ത്, ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, പി.​സി. കു​​ഞ്ഞ​​പ്പ​​ന്‍, ചാ​​ക്ക​​പ്പ​​ന്‍ ആ​​ന്‍റ​​ണി, കു​​ഞ്ഞ് ക​​ള​​പ്പു​​ര, സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ല്ലാ​​ട്ട്കാ​​ല, സേ​വ്യ​​ര്‍ തോ​​മ​​സ് കൊ​​ണ്ടോ​​ടി, ജെ​​സി ആ​​ന്‍റ​​ണി, കെ.​എ​സ്. ആ​ന്‍റ​ണി, സൈ​ബി അ​ക്ക​ര, ടോം ​കൈ​യാ​ല​കം, ലി​സി ജോ​സ്, കു​ഞ്ഞു​മോ​ൻ തൂ​ന്പു​ങ്ക​ൽ, ജോ​ർ​ജ് വ​ർ​ക്കി, ജോ​സി ഡോ​മ​നി​ക്, സി​നി പ്രി​ൻ​സ്, ടി.​പി. മാ​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.