എ​ട്ടുനോ​മ്പാ​ച​ര​ണ​വും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും
Monday, September 2, 2024 12:07 AM IST
ആല​പ്പു​ഴ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈവാ​ല​യ​ത്തി​ലെ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തിനും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളാ​ഘോ​ഷ​ത്തിനും കൊടിയേറി. എ​ല്ലാ ദി​വ​സ​വും ജ​പ​മാ​ല പ്രാ​ര്‍​ത്ഥ​ന​യും, വ​ച​ന ശു​ശ്രൂ​ഷ​യും മാ​ദ്ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന​യും ദി​വ്യ ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഏ​ഴിന് ​വൈ​കുന്നേരം 5.30ന് ​സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന​യെത്തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ റാ​സ ന​ട​ക്കും. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും മ​റ്റ് ച​ട​ങ്ങു​ക​ള്‍​ക്കും ദീ​പി​ക എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് തേ​ക്ക​ട​യി​ല്‍ കാ​ര്‍​മി​ക​നാ​കും.


സ​മാ​പ​ന ദി​വ​സ​മാ​യ എ​ട്ടി​നു ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ള്‍​ക്ക് തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മറ്റു ദി​വ​സ​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​കൾക്ക് ഫാ. ​ര​ഞ്ജി​ത്ത് മ​ഠ​ത്തി​റ​മ്പി​ല്‍, ഫാ. ​മാ​ത്യു മൂ​ല​യി​ല്‍, ഫാ. ​ജോ​ണ്‍ തോ​മ​സ് ക​ണ്ട​ത്തി​ല്‍, ഫാ. ​സ്റ്റാ​ന്‍​ലി തെ​ങ്ങു​വേ​ലി​ല്‍, ഫാ. ​മാ​ത്യു വെ​ട്ടി​യി​ല്‍ എ​ന്നി​വ​ര്‍ കാർമികത്വം വഹിക്കും.