അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, September 2, 2024 12:07 AM IST
ഹ​രി​പ്പാ​ട്: അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.​തൃ​ക്കു​ന്ന​പ്പു​ഴ പ​ള്ളി​പ്പാ​ട്ട്മു​റി പ​റ​യ​ന്‍​ത​റ​വീ​ട്ടി​ല്‍ ര​ഘുവിനെ(70)​യാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. മ​ദ്യ​ശാ​ല​ക​ള്‍ അ​വ​ധി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വ​ന്‍​തോ​തി​ല്‍ വി​ദേ​ശ​മ​ദ്യം വീ​ട്ടി​ല്‍ ശേ​ഖ​രി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് ര​ഘു​വി​ന്‍റെ പ​തി​വ്.

ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നോ​ടനു​ബ​ന്ധി​ച്ച് ഹ​രി​പ്പാ​ട് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ സം​ഘ​വും ആ​ല​പ്പു​ഴ ഐ​ബി​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ഘു​വി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍നി​ന്ന് അ​ര ലി​റ്റ​റി​ന്‍റെ 204 കു​പ്പി മ​ദ്യ​ം ക​ണ്ടെ​ടു​ത്തു. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.