മി​നി​വാ​ൻ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു; ഡ്രൈ​വ​ർ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Friday, July 5, 2024 11:29 PM IST
മാങ്കാം​കു​ഴി: മി​നി വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു ഡ്രൈ​വ​റും സെ​യി​ൽ​സ്മാ​നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കൊ​ല്ലം -തേ​നി ദേ​ശീ​യപാ​ത​യി​ലെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ മാ​ങ്കാം​കു​ഴി വെ​ട്ടി​യാ​ർ പാ​റ​ക്കു​ള​ങ്ങ​ര ഗു​രു​മ​ന്ദി​രം ജം​ഗ് ഷ​നി​ലെ കൊ​ടും​വ​ള​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​യി​രു​ന്നു അ​പ​ക​ടം. മാ​ന്നാ​ർ മ​ല​യാ​ളി ബി​സി​ന​സ് ഗ്രൂ​പ്പി​ൻ​റെ സെ​യി​ൽ​സ് വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പാ​ലും മ​റ്റു​ൽ​പ്പ​ന്ന​ങ്ങ​ളും ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത​ശേ​ഷം വ​രു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. വ​ലി​യ ശ​ബ്ദം കേ​ട്ട് റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നാ​ട്ടു​കാ​ർ ഓ​ടി​കൂ​ടി വാ​നി​ൽ നി​ന്നും ഡ്രൈ​വ​റെ​യും സെ​യി​ൽ​സ് മാ​നേ​യും പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.​


ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ പാ​റ​ക്കു​ള​ങ്ങ​ര​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് സ​മാ​ന​രീ​തി​യി​ൽ അ​പ​ക​ട​ത്തി​പ്പെ​ട്ടി​ട്ടു​ള്ള​ത്.​റോ​ഡി​ന് വീ​തി ഇ​ല്ലാ​ത്ത​തും കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ലെ കൊ​ടു​വ​ള​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം.​

ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​മ്പോ​ൾ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി മാ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​ണ് പ​തി​വ്. അ​പ​ക​ടം നി​യ​ന്ത്രി​ക്കാ​ൻ റോ​ഡി​ന് സ​മീ​പം സം​ര​ക്ഷ​ണ​വേ​ലി നി​ർ​മിച്ചെ​ങ്കി​ലും വേ​ലി​യും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന് ഇ​ല്ലാ​താ​യി കി​ട​ക്കു​ക​യാ​ണ്.​അ​തി​നാ​ൽ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.