കെപി റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം: യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ർ ക​സ്റ്റ​ഡി​യി​ൽ
Friday, July 5, 2024 11:29 PM IST
ചാരും​മൂ​ട്: കെപി റോ​ഡി​ല്‍ അ​പ​ക​ട​ക​ര​മാ​യരീ​തി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​ക്ക​ളെ മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി. യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തി​ര​ക്കേ​റി​യ സ​മ​യ​ത്ത് റോ​ഡി​ലെ മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​തി ഉ​ണ്ടാ​ക്കു​ന്ന വി​ധം സ്‌​കൂ​ട്ട​റി​ല്‍ മൂ​ന്നു യു​വാ​ക്ക​ള്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കാ​തെ ആ​യി​രു​ന്നു അ​ഭ്യാ​സ​പ്ര​ക​ട​നം. തു​ട​ര്‍​ന്ന് പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി മാ​വേ​ലി​ക്ക​ര സ​ബ് ആ​ര്‍​ടി​ഒ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റി.

തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ന്‍റെയും അ​തി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഉ​ട​ന​ടി ശേ​ഖ​രി​ക്കാ​ന്‍ മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഹ​നം ഓ​ടി​ച്ച യു​വാ​വി​നെ​യും കൂ​ടെ യാ​ത്ര​ചെ​യ്ത മ​റ്റു യു​വാ​ക്ക​ളെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ സ്‌​കൂ​ട്ട​ര്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും അ​തി​ല്‍ സ​ഞ്ച​രി​ച്ച മൂ​ന്നു പേ​രേ​യും ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യു​ടെ മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. ഓ​ഫീ​സി​ല്‍ എ​ത്തി​യ യു​വാ​ക്ക​ളോ​ട് ന​ട​പ​ടി​ക​ള്‍​ക്കാ​യി ലൈ​സ​ന്‍​സ് ഹാ​ജ​രാ​ക്കാ​നും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളെ കൂ​ട്ടി എ​ത്താ​നും നി​ര്‍​ദേ​ശി​ച്ചു.


നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ യു​വാ​ക്ക​ള്‍​ക്ക് മാ​തൃ​കാ​പ​ര​മാ​യ ക​ര്‍​ശ​ന ശി​ക്ഷ കൊ​ടു​ക്കു​മെ​ന്നും കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം അ​നു​ശാ​സി​ക്കു​ന്ന നി​ര്‍​ബ​ന്ധി​ത സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന് ഇ​വ​രെ നി​യോ​ഗി​ക്കു​മെ​ന്നും മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ എം.ജി. മ​നോ​ജ് അ​റി​യി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച് അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. എഎംവിഐ മാ​രാ​യ ഹ​രി​കു​മാ​ര്‍, പ്ര​സ​ന്ന​കു​മാ​ര്‍, ദി​നു​പ് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.