ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ള്‍ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ​ത്തി​ലേ​ക്ക്
Friday, July 5, 2024 11:29 PM IST
ആല​പ്പു​ഴ: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ല്‍ സ​മ്പൂ​ര്‍​ണ ശു​ചി​ത്വം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള 2024- 25 ക​ര്‍​മ പ​ദ്ധ​തി ത​യാറാ​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല മാ​രാ​രി​ക്കു​ളം നോ​ര്‍​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്നു.

ജി​ല്ലാ ആ​സൂ​ത്ര​ണസ​മി​തി അ​ധ്യ​ക്ഷ കെ.ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണവ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബി​നു ജോ​ണ്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ​-ഓർഡി​നേ​റ്റ​ര്‍ കെ.​ഇ. വി​നോ​ദ് കു​മാ​ര്‍, മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജി​ല്ലാ കാ​മ്പ​യി​ന്‍ സെ​ക്ര​ട്ടേറി​യേ​റ്റം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ശി​ല്പ​ശാ​ല​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ല​യി​ലെ ആ​റു മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ​യും സെ​ക്ര​ട്ട​റി​മാ​രും ആ​രോ​ഗ്യവി​ഭാ​ഗം ജീ​വ​ന​ക്കാ​രും പ​ങ്കെടുത്തു.

മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍ ക​ര്‍​മ​പ​ദ്ധ​തി ത​യാറാ​ക്കി.​ ഹ​രി​ത ക​ര്‍​മസേ​ന​യു​ടെ സേ​വ​നം എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​റ​പ്പു​വ​രു​ത്തു​ക, ഗാ​ര്‍​ഹി​ക ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണം സ​മ്പൂ​ര്‍​ണ​മാ​യി ന​ട​പ്പി​ലാ​ക്കു​ക, പൊ​തു​ ഇട​ങ്ങ​ളി​ല്‍ മാ​ലി​ന്യശേ​ഖ​ര​ണ​ത്തി​നു​ള്ള ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും സൗ​ന്ദ​ര്യ​വ​ത്കര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ക, ദ്ര​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റുക​ള്‍ സ്ഥാ​പി​ക്കു​ക, പൊ​തുവി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മാ​ലി​ന്യ സം​സ്‌​ക​ര​ണ വി​വ​ര വി​ജ്ഞാ​ന വ്യാ​പ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ള്‍ ക​ര്‍​മപ​ദ്ധ​തി മു​ന്നോ​ട്ടുവ​ച്ചു. 2025 ന് ​മാ​ര്‍​ച്ച് 31 ന​കം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ മു​നിസി​പ്പാ​ലി​റ്റി​ക​ളെ​യും സ​മ്പൂ​ര്‍​ണ മാ​ലി​ന്യമു​ക്ത കേ​ന്ദ്ര​ങ്ങ​ളാക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യം ക​ര്‍​മ പ​രി​പാ​ടി ല​ക്ഷ്യം​വ​യ്ക്കു​ന്നു.