തെ​രു​വു​നാ​യ വി​ള​യാ​ട്ടം; റാ​ന്നി​യി​ൽ നി​ര​വ​ധി പേ​ർ​ക്കു ക​ടി​യേ​റ്റു
Friday, September 13, 2024 2:51 AM IST
റാ​ന്നി: റാ​ന്നി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും അ​ട​ക്കം ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ര്‍​ക്ക് ക​ടി​യേ​റ്റു.

ആ​ക്ര​മി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ​യു​ള്ള​താ​യും സം​ശ​യ​മു​ണ്ട്. തെ​രു​വു നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​ട​ശേ​രി​ക്ക​ര ന​രി​ക്കു​ഴി​യി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ റാ​ന്നി ബ്ലോ​ക്ക്പ​ടി​യി​ലാ​ണ് പു​തു​ശേ​രി​മ​ല സ്വ​ദേ​ശി​യെ ആ​ദ്യം നാ​യ ആ​ക്ര​മി​ക്കു​ന്ന​ത്. പി​ന്നീ​ട് മ​റ്റൊ​രു നാ​യ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ - ഐ​ത്ത​ല റോ​ഡി​ൽ ആ​ക്ര​മ​ണം ന​ട​ത്തി.

റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യെ ത​ള്ളി​യി​ട്ട് ആ​ക്ര​മി​ച്ചു. നാ​യ​യു​ടെ ശൗ​ര്യം ക​ണ്ടു ആ​ളു​ക​ള്‍ ഓ​ടി മാ​റി. ബ്ലോ​ക്കു​പ​ടി​യി​ൽ സ്കൂ​ട്ട​റി​ൽ വ​ന്നി​റ​ങ്ങി​യ പു​തു​ശേ​രി​മ​ല ഇ​ല​വു​ങ്ക​ൽ ര​വീ​ന്ദ്ര​ൻ ന​യ​രെ​യാ​ണ് രാ​വി​ലെ തെ​രു​വു​നാ​യ ക​ടി​ച്ച​ത്.


ക​ടി​ച്ച ശേ​ഷം ഓ​ടി‌​പ്പോ​യ നാ​യ​യെ ക​ണ്ടെ​ത്താ​ന്‍ ആ​യി​ട്ടി​ല്ല. വ​ട​ശേ​രി​ക്ക​ര ന​രി​ക്കു​ഴി​യി​ല്‍ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ന് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഇ​തി​നെ പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ല്ലി​കൊ​ന്നു. ഇ​ട്ടി​യ​പ്പാ​റ​യി​ലെ നാ​യ​യേ​യും ത​ല്ലി​കൊ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ബ്ലോ​ക്കു​പ​ടി​യി​ലെ ആ​ക്ര​മ​ണ​കാ​രി​യാ​യ നാ​യ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്ക്ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തെ​രു​വി​ല്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന ഒ​രു​പാ​ട് നാ​യ്ക്ക​ളെ ഈ ​മൂ​ന്നു സ്ഥ​ല​ത്തും ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ ക​ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നാ​യ​യു​ടെ ജ​ഡം തി​രു​വ​ല്ല​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.