കു​ടും​ബ​ശ്രീ വി​പ​ണ​ന കേ​ന്ദ്രം
Friday, September 13, 2024 2:51 AM IST
റാ​ന്നി: പെ​രു​മ്പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ താ​ഴെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്ത് വ​നി​താ വി​പ​ണ​ന കേ​ന്ദ്രം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി. റാ​ന്നി പ​ഞ്ചാ​യ​ത്ത്‌ ഗ്രാ​മ​പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സി​ഡി​എ​സ്, എ​ഡി​എ​സ്, ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ, രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ട്ട​ന​വ​ധി അ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കെ​യ​ർ എ​ൻ സേ​ഫ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.