ക​ന​ത്ത​മ​ഴ​യി​ൽ പാ​റ​ക്ക​ല്ലു​ക​ൾ റോ​ഡി​ലേ​ക്ക് പ​തി​ച്ചു
Tuesday, June 25, 2024 1:05 AM IST
പെ​രു​മ്പ​ട്ട: തി​ങ്ക​ളാ​ഴ്ച രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ പെ​രു​മ്പ​ട്ട-​മു​ക്ക​ട റോ​ഡി​ൽ പൊ​യ്യ​ക്കാ​ലി​ൽ വ​ലി​യ പാ​റ​ക്ക​ല്ലു​ക​ൾ ഇ​ള​കി റോ​ഡി​ലേ​ക്കും താ​ഴെ റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്കും പ​തി​ച്ചു. റോ​ഡി​നോ​ട് ചേ​ർ​ന്ന് കു​ന്നി​ൻ​ചെ​രു​വി​ലു​ള്ള വ​ലി​യ ക​രി​ങ്ക​ൽ കൂ​ട്ട​ത്തി​ൽ നി​ന്നു​ള്ള​വ​യാ​ണ് റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്.

വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി വീ​ഴാ​ൻ പാ​ക​ത്തി​ൽ ഇ​നി​യും വ​ലി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ അ​വി​ടെ ശേ​ഷി​ക്കു​ന്നു​ണ്ട്. രാ​ത്രി​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ത്ത സ​മ​യ​മാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ല്ല. വ​ലി​യ ക​ല്ലു​ക​ൾ പ​റ​മ്പി​ലേ​ക്കും ഉ​രു​ണ്ട് വീ​ണ​തി​നാ​ൽ റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.