കണ്ണൂർ: ലോക വയോജന അതിക്രമ അവബോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി ഓഫീസ്, സാമൂഹ്യ സുരക്ഷാമിഷൻ, വനിതാ കോളജ്, ബ്രണ്ണൻ കോളജ് എൻഎസ്എസ് യൂണിറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ മൊബൈൽ ഫോട്ടോഗ്രഫി മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ കളക്ടർ വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ. കെ. പദ്മനാഭൻ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിസ്റ്റർ വിനീത ഡിഎസ്എസ്, സി.പി. ചാത്തുക്കുട്ടി, എ.സി. പ്രസന്നൻ, വി.എം. സുകുമരൻ, എ. രാഘവൻ, കെ. ലീല, കെ. ഉത്തമൻ, രഘുനാഥൻ നമ്പ്യാർ, ബാലകൃഷ്ണൻ, എൻ. ശ്രീനാഥ് കൂറ്റമ്പിള്ളി, സി. ദിവ്യ, കെ.പി. നിധീഷ്, പി.കെ. നാസർ, കെ. അനീഷ് എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് അഴീക്കോട് ഗവ. വൃദ്ധസദനത്തിൽ നടന്ന സമാപന പരിപാടി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ ഉദ്ഘാടനം ചെയ്തു. തുടർന്ന് വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണ ക്ലാസും കലാപരിപാടികളും നടന്നു.
കേളകം: ലോക വയോജന ചൂഷണ വിരുദ്ധദിനം വയോജനങ്ങളെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തും 1962 മുതൽ അവിഭക്ത കാപ്പാട് പഞ്ചായത്തിന്റെ പ്രസിഡന്റ് ജോർജുകുട്ടി മുക്കാടനെ വീട്ടിലെത്തി ആദരിച്ചും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. കേളകം ഹൈസ്കൂളിലെ ആദ്യത്തെ പിടിഎ പ്രസിഡന്റുകൂടിയായ അദ്ദേഹത്തെ വീട്ടിലെത്തി പൂക്കൾ നൽകിയും പൊന്നാടയണിയിച്ചുമാണ് കുട്ടികൾ ആദരിച്ചത്.
കുടിയേറ്റത്തിന്റെ തീവ്രമായ അനുഭവങ്ങളും പൊതുസമൂഹത്തിന്റെ പ്രായമായവരോടുള്ള മോശം പെരുമാറ്റ രീതികളും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. ഹെഡ്മാസ്റ്റർ എം.വി. മാത്യു, അധ്യാപകരായ എം.ജി. ഷൈന, ബിബിൻ ആന്റണി എന്നിവർ കുട്ടികള്ക്ക് നേതൃത്വം നല്കി.