കണ്ണൂർ: ഭാവിയിൽ താൻ ആരായിത്തീരണമെന്നും ലക്ഷ്യത്തിലെത്താൻ അർപ്പണ ബോധത്തോടെയുള്ള കഠിനമായ പരിശ്രമം ഓരോ വിദ്യാർഥിയും നടത്തണമെന്നും കെ. സുധാകരൻ എംപി. കണ്ണൂർ കോർപറേഷനും ഐഎഎം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിൽ കോർപറേഷന്റെ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും മികച്ച സ്കൂളുകൾക്കും ഏർപ്പെടുത്തിയ അനുമോദന ചടങ്ങ് സാധു കല്യാണ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വിശിഷ്ടാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, ചെയർപേഴ്സൺമാരായ ഷമീമ, വി.കെ. ശ്രീലത, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ ടി.ഒ. മോഹനൻ, ടി. രവീന്ദ്രൻ, എൻ. ഉഷ, വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് ചെയർ പേഴ്സൺ കെ.എം. സാബിറ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാർട്ടിൻ ജോർജ്, അബ്ദുൾ കരീം ചേലേരി, എം. പ്രകാശൻ, വെള്ളോറ രാജൻ, മുഹമ്മദ് സാലിഹ്, കോർപറേഷന് സെക്രട്ടറി ടി.ജി. അജേഷ് എന്നിവർ പ്രസംഗിച്ചു. സൈദ് പട്ടുവം വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി.