ജി​ല്ല​യി​ല്‍ റോ​ഡി​നും കെ​ട്ടി​ട​ങ്ങ​ള്‍​ക്കു​മാ​യി 19.5 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Sunday, June 16, 2024 8:02 AM IST
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 117 റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് 269.19 കോ​ടി രൂ​പ​യ്ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ അ​നു​മ​തി​യാ​യി. ര​ണ്ട് ന​ട​പ്പാ​ല​ങ്ങ​ള്‍​ക്ക് 7.12 കോ​ടി രൂ​പ​യും 19 കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് 37 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

റോ​ഡു​ക​ള്‍ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കും ന​വീ​ക​ര​ണ​ത്തി​നു​മാ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നാ​ല് റോ​ഡു​ക​ള്‍​ക്കും മൂ​ന്നു ടൗ​ണു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും ഒ​രു കെ​ട്ടി​ട​ത്തി​നു​മാ​യാ​ണ് 19.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​ത്. പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ കാ​ര്‍​കോ​ട്ട​ക്ക​രി-​ഈ​ന്തു​ങ്ക​രി-​അ​ങ്ങാ​ടി​ക്ക​ട​വ്-​വാ​ണി​യ​പ്പാ​റ-​ര​ണ്ടാം​ക​ട​വ് റോ​ഡി​നു ര​ണ്ടു കോ​ടി​യും തെ​റ്റു​വ​ഴി-​മ​ണ​ത്ത​ണ റോ​ഡി​നു മൂ​ന്നു കോ​ടി​യും ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഇ​രി​ട്ടി-​ഉ​ളി​ക്ക​ല്‍-​മാ​ട്ട​റ-​കാ​ലാ​ങ്കി റോ​ഡി​നു നാ​ല് കോ​ടി​യും മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ആ​യി​ത്ത​റ-ഗോ​ശാ​ല റോ​ഡി​നു നാ​ല് കോ​ടി​യും അ​നു​വ​ദി​ച്ചു.

മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ കോ​ള​യാ​ട് ടൗ​ണ്‍ ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു കോ​ടി​യും ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ച​മ്പാ​ട് ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നു 50 ല​ക്ഷ​വും ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ലെ മൗ​വ്വേ​രി ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​നു 50 ല​ക്ഷ​വും അ​നു​വ​ദി​ച്ചു. ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ച​ക്ക​ര​ക്ക​ല്‍ ഓ​ഡി​റ്റോ​റി​യം നി​ര്‍​മാ​ണ​ത്തി​ന് 3.5 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.