ചെമ്പേരി: കോൺഗ്രസിന്റെ പോഷക സംഘടനയായ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) സംഘടനാ പ്രവർത്തനങ്ങളോടൊപ്പം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകൾ ഉൾപ്പെടുന്ന പൊതുരംഗത്തും സജീവമാകണമെന്ന് സജീവ് ജോസഫ് എംഎൽഎ.
കെഎസ്എസ്പിഎ ഏരുവേശി മണ്ഡലം കമ്മിറ്റിയുടെ അർധവാർഷിക സമ്മേളനം ചെമ്പേരി ചളിമ്പറമ്പിലെ സുരഭി റസിഡൻസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോസഫ് സക്കറിയ അധ്യക്ഷത വഹിച്ചു. സംഘടനയിൽ ചേർന്ന നവാഗതരെയും മുതിർന്ന പെൻഷൻകാരെയും ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി പൊന്നാടയണിയിച്ച് സ്വീകരിച്ചു.
സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ്, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.സി. രാജൻ, കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ, കെഎസ്എസ്പിഎ സംസ്ഥാന സമിതിയംഗം പി.പി. ചന്ദ്രാംഗദൻ, സംഘടനാ നേതാക്കളായ കെ.സി. ഔസേഫ്, ടോമി മാത്യു, എം.പി. കുഞ്ഞുമൊയ്തീൻ, പി.ടി. കുര്യാക്കോസ്, കെ. ദിവാകരൻ, കെ.വി. കുഞ്ഞിരാമൻ, ജോസ് അഗസ്റ്റിൻ, പി.ജെ. സ്കറിയ, എം.എം. ലീല, സാലി ജോസ് എന്നിവർ പ്രസംഗിച്ചു. സംഘടനാംഗം ജോസ് പെരുമ്പനാനി നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും ഉണ്ടായിരുന്നു.