മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന: ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Saturday, June 22, 2024 5:40 AM IST
വ​ണ്ടൂ​ർ: വ​ണ്ടൂ​ർ അ​ത്താ​ണി​ക്ക​ൽ ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ‌‌​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ അ​ല്ലെ​ന്ന നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ന് മു​മ്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

അ​ത്താ​ണി​ക്ക​ലി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് അ​ട​ച്ചു​പൂ​ട്ടു​ക​യോ, ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മി​ല്ലാ​ത്ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ.​പി. അ​നി​കു​മാ​ർ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി വീ​ണ ജോ​ർ​ജ് .

മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ട്ട ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ന് മു​മ്പി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.