ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ മ​ലി​ന​ജ​ലം ദു​രി​ത​മാ​കു​ന്നു
Thursday, June 20, 2024 5:37 AM IST
മ​ഞ്ചേ​രി : സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ കൊ​ണ്ട് ജ​നം പൊ​റു​തി​മു​ട്ടു​മ്പോ​ള്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് മ​ലി​ന​ജ​ലം കെ​ട്ടി നി​ല്‍​ക്കു​ന്ന​ത് രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും പൊ​തു ജ​ന​ങ്ങ​ള്‍​ക്കും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.

മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി​ക്ക​ടു​ത്തു​ള്ള ജ​ന​ത ഫാ​ര്‍​മ​സി​യു​ടെ പി​റ​കി​ലാ​ണ് മ​ലി​ന ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. രോ​ഗി​ക​ളു​മാ​യി വ​രു​ന്ന കൂ​ട്ടി​രി​പ്പു​കാ​ര്‍ രോ​ഗി​ക​ളാ​യി മാ​റു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കൊ​തു​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കു നേ​രേ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് നി​ര​ന്ത​രം പ​റ​യു​ന്ന ആ​രോ​ഗ്യ വ​കു​പ്പ്, മൂ​ക്കി​നു താ​ഴെ​യു​ള്ള ഈ ​കൊ​തു​കു വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.