മലപ്പുറം: ഈ വര്‍ഷത്തെ വായനാപക്ഷാചരണത്തിന് മലപ്പുറം ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എൻ പണിക്കർ ഫൗണ്ടേഷന്, ജില്ലാ സാക്ഷരതാ മിഷൻ, വിദ്യാരംഗം സാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് നിര്‍വഹിച്ചു.
നിരന്തരം നവീകരിച്ച് കൊണ്ടിരിക്കുക എന്ന ദൗത്യമാണ് വായന മനുഷ്യരിൽ നിർവഹിച്ച് കൊണ്ടിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കാലത്തിനൊത്ത് വളരുന്ന വായനയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ പരിശ്രമിക്കണം. വായന പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയും അനുദിനം വികാസം പ്രാപിക്കുകയുമാണ്. ലോകത്ത് സാഹിത്യകാരന്മാരും ആസ്വാദകരും വര്‍ധിച്ചിട്ടേയുള്ളൂ.
പുസ്തകങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, അവയുടെ ഉള്ളടക്കം വായിക്കാനും അറിയാനും ആസ്വദിക്കാനുമുള്ളതാണ്. ലോകം മാറ്റിമറിച്ച ചരിത്ര പുരുഷന്മാരെല്ലാം അതിരുകൾ ഭേദിച്ച വായനയുടെ ഉടമകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി. സുരേഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ് കുമാര്‍ വായനാദിന സന്ദേശനം നല്കി. പി.എം. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ. ഷഫ്ന വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി കെ.പി. രമണന്, സാക്ഷരതാ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ വി.വി. ഇന്ദിരാ ദേവി, പി.എം. പണിക്കര്‍ ഫൗണ്ടേഷന് പ്രതിനിധി ജാഫര്‍ കക്കൂത്ത്,
സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.പി. ഷാജു, പ്രധാനാധ്യാപിക ബി. നദീറ, സ്കൂള്‍ പിടിഎ പ്രസിഡന്റ് പി.കെ. ബാവ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ വായന ആസ്വാദന കുറിപ്പുകള്‍ അവതരിപ്പിച്ചു.കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് ആരംഭിക്കുന്ന പക്ഷാചരണം ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് സമാപിക്കും.
മലപ്പുറം : മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്കില്‍ പ്രീ പ്രെെമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റര്‍ വായനാദിനം ആചരിച്ചു.
മുണ്ടുപറമ്പ് ഗവണ്മെന്റ് കോളജിന് എതിര്‍വശത്തുള്ള ട്രെയിനിങ് സെന്ററില്‍ വച്ച് നടന്ന ചടങ്ങിലാണ് പുസ്തക വായന പ്രചോദനം ലക്ഷ്യം വച്ച് മെന്റലിസം പുസ്തക മാജിക്കിലൂടെ അക്കാദമി ഡയറക്ടര്‍ മജീഷ്യന്‍ മലയില്‍ ഹംസ ഉദ്ഘാടനം ചെയ്തത്.
ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പാള്‍ ഹസീന മലയില്‍ അധ്യക്ഷത വഹിച്ചു. ഫെബിദ കാളമ്പാടി മുഖ്യ പ്രഭാഷണം നടത്തി. സെന്റര്‍ ലീഡര്‍ എം. നജ്മുന്നീസ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. സുനിത എന്‍.കെ. മുബീന, എം. ശബാന തുടങ്ങിയവര്‍ സംസാരിച്ചു.
പെരിന്തൽമണ്ണ: ശ്രീ വള്ളുവനാട് വിദ്യാഭവനിലെ വായനാ വാരാചരണത്തിന്റെ ഉദ്ഘാടനവും. ലിറ്റററി ക്ലബിന്റെ ഉദ്ഘാടനവും പിടിഎം ഗവ. കേളജ് ഇംഗ്ലീഷ് പ്രഫസറായ ഡോ. സുഹൈൽ അബ്ദുൾറബ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.കൃഷ്ണകുമാർ, എൻ.മഞ്ജുള, ദിവ്യ എം.ആർ എന്നിവർ സംസാരിച്ചു.
മലപ്പുറം: ഹിന്ദി സാഹിത്യമഞ്ചിന്റെ ആഭിമുഖ്യത്തില്‍ വായന ദിനം ആഘോഷിച്ചു .സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. പദ്മനാഭ വാരിയര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്മാന് രാമച്ചംകണ്ടി സുന്ദര്‍ രാജ് അധ്യക്ഷത വഹിച്ചു.ബാലന് പൂതേരി, രാജന് വടകര, ഒ. മനോജ് ,രവീന്ദ്രന് കച്ചീരി പി. ഗോമതി , പി. സിറാജ്, കെ.എം. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
മഞ്ചേരി : പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണം സംഘടിപ്പിച്ചു.
മഞ്ചേരി ഗവ. നഴ്സിംഗ് സ്കൂളില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എന്‍.ടി. ഫാറൂഖ് അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ ഒ. ഷീജ, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം പി. ശിവകുമാര്‍, അഡ്വ. കെ.പി. ഷാജു, കെ. സുജ മാത്യു, ഇ സുലൈമാന്‍, ടി.പി. നിരഞ്ജന എന്നിവര്‍ സംസാരിച്ചു.
മഞ്ചേരി : കരിക്കാട് ഗ്രാമസേവാസമിതി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കരിക്കാട് എസ്വിഎഎല്പി സ്കൂളില്‍ വായന പക്ഷാചരണവും പി.എന്‍. പണിക്കര്‍ അനുസ്മരണവും നടത്തി. പഞ്ചായത്ത് അംഗം പി. ഗീത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എന്‍. ശങ്കരന്‍കുട്ടി അധ്യക്ഷനായി. കരിക്കാട് സ്കൂള്‍ പ്രധാനാധ്യാപിക ഷബാന അനുസ്മരണ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് യൂസഫ്, വിഷ്ണു, അബ്ദുല്‍ ഖയ്യൂം, ആദിത്ത്, ഗോവിന്ദ്, സിന്ധു മനോജ്, ഷാജി കരിക്കാട്, എസ്. സജു എന്നിവര്‍ സംസാരിച്ചു.
മഞ്ചേരി: മഞ്ഞപ്പറ്റ ജിഎംഎല്‍പി സ്കൂളിലെ വായന വാരാഘോഷത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം കവയിത്രിയും ബാലസാഹിത്യകാരിയും അധ്യാപികയുമായ ജലജാപ്രസാദ് നിര്‍വഹിച്ചു.
പ്രധാന അധ്യാപിക ബിന്ദു, വിദ്യാരംഗം കോഡിനേറ്റര്‍ ദിവ്യ, ഫിറോസ് എന്നിവര്‍ സംസാരിച്ചു. സാഹിത്യക്വിസ്, വായന മത്സരം, അമ്മ വായന, കയ്യെഴുത്തു മത്സരം, കവിത രചന, ലൈബ്രറി ശാക്തീകരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ വായനവാരത്തിന്റെ ഭാഗമായി നടക്കും.
മഞ്ചേരി : എളങ്കൂര്‍ ജിയുപി സ്കൂളില്‍ വായനവാരാഘോഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഭാഷാ ക്ലബുകളും കവയിത്രിയും ബാലസാഹിത്യകാരിയുമായ ജലജപ്രസാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. ഷാഫി അധ്യക്ഷനായി.
എസ്എംസി ചെയര്മാന് പി. സിറാജ്, പ്രധാനാധ്യാപകന് ഇല്യാസ് പെരിമ്പലം, സീനിയര്‍ അധ്യാപിക റീത്ത സാജി, വിദ്യാരംഗം കണ്‍വീനര്‍ വി. അഞ്ജലി കൃഷ്ണ, പ്രോഗ്രാം കണ്‍വീനര്‍ എം. ഫൈസല്‍, വിദ്യാര്‍ഥി പ്രതിനിധി വി.പി. നസ്റിയ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.വായനക്വിസ്,
ആസ്വാദനക്കുറിപ്പ് രചനാ മത്സരം, പുസ്തക ചര്‍ച്ച, കഥാപാത്രാവിഷ്കാരം, ക്ലാസ് തല കയ്യെഴുത്ത് മാസികകളുടെ നിര്‍മാണം, വായന മത്സരം, കയ്യെഴുത്ത് മത്സരം, പ്രസംഗ മത്സരം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വായനവാരത്തിന്റെ ഭാഗമായി നടക്കും. പരിപാടികള്‍ക്ക് കെ. ജംഷീര്‍, നിഖില്‍ പി. ദാസ് എന്നിവര്‍ നേതൃത്വം നല്കി.