ആ​ന​മ​റി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു
Thursday, June 20, 2024 5:37 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്ല്യം വ​ര്‍​ധി​ച്ചു വ​രു​മ്പോ​ള്‍ വ​ന്യ​മൃ​ഗ ശ​ല്ല്യം ത​ട​യാ​നോ, നി​യ​ന്ത്രി​ക്കാ​നോ ശ്ര​മി​ക്കാ​ത്ത വ​നം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​ക്കെ​തി​രേ വ​ഴി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന​മ​റി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നീ​ര്‍ മ​ണ​ല്‍​പ്പാ​ടം അ​ധ്യ​ക്ഷം വ​ഹി​ച്ചു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ല്‍, അ​സി​സ് പു​ളി​യാ​ഞ്ചാ​ലി, സി. ​രാ​മ​കൃ​ഷ്ണ​ന്‍, ഷേ​ര്‍​ലി വ​ര്‍​ഗീ​സ്, ബോ​ബി സി ​മാ​മ്പ്ര, പി. ​സു​കു​മാ​ര​ന്‍, കെ.​പി. ഹൈ​ദ​റാ​ലി, വി.​കെ. അ​നീ​ഷ്, ജെ​സ്സി തോ​മ​സ്, സാ​ല​ന്‍ മ​ണി​മൂ​ളി, ചാ​ള്‍​സ് പു​തു​പ​ള്ളി, പി.​ടി. ഉ​സ്മാ​ന്‍ അ​സീ​സ് പാ​റ​പ്പു​റം,ജാ​ഫ​ര്‍ തൊ​ട്ടി​യി​ല്‍, അ​നീ​ഷ് വി​ത്തോ​ട്ടി​ക്ക​ല്‍, ഫ്ര​ഞ്ചി വ​ര​ക്കു​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.