കോ​ഴി​ക്കൂ​ടി​ന​ക​ത്തു നി​ന്നും പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Wednesday, June 19, 2024 7:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി മ​ങ്ക​ട​ക്കു​ഴി​യി​ൽ അ​ബ്ദു​സ്സ​ലാ​മി​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ടി​ന​ക​ത്തു ക​യ​റി​യ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി മ​ല​പ്പു​റം ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ.

കോ​ഴി​യെ വി​ഴു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പെ​രു​ന്പാ​ന്പി​നെ കേ​ര​ള വ​നം​വ​കു​പ്പ് സ​ർ​പ്പാ റെ​സ്ക്യൂ​വ​ർ​മാ​രാ​യ യൂ​ണി​റ്റ് ലീ​ഡ​ർ ശു​ഹൈ​ബ് മാ​ട്ടാ​യ, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​മ്പി​നെ നി​ല​മ്പൂ​ർ അ​മ​ര​മ്പ​ലം സൗ​ത്ത് ഫോ​റ​സ്റ്റ് ആ​ർ​ആ​ർ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റും.