മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട് പ്ര​വൃ​ത്തി​ക്ക് മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Sunday, June 16, 2024 6:05 AM IST
മ​ങ്ക​ട: 2024-2025 സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അ​നു​വ​ദി​ച്ച ര​ണ്ട് പ്ര​വൃ​ത്തി​ക്ക് മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു.

കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കാ​ട്ടി​രി ലി​ങ്ക് റോ​ഡി​ലെ പാ​ങ്ങ്ചേ​ണ്ടി-​അ​മ്പ​ല​പ്പ​റ​മ്പ് വ​രെ ബി​എം ബി​സി ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​ന് 1.5 കോ​ടി രൂ​പ​യു​ടെ​യും മ​ങ്ക​ട കൂ​ട്ടി​ൽ-​വ​ല​മ്പൂ​ർ-​പ​ട്ടി​ക്കാ​ട് റോ​ഡി​ൽ വ​ല​മ്പൂ​ർ മു​ത​ൽ മു​ള്യാ​കു​ർ​ശി വ​രെ ന​വീ​ക​രി​ക്കു​ന്ന​തി​ന് 1.5 കോ​ടി രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

സാ​ങ്കേ​തി​കാ​നു​മ​തി​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കും.