സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Sunday, June 16, 2024 6:05 AM IST
വ​ണ്ടൂ​ർ: വീ​ട് പു​തു​ക്കി പ​ണി​യു​ന്ന​തി​നി​ട​യി​ൽ ഷോ ​സ്ലാ​ബ് തെ​ന്നി​വീ​ണ് ര​ണ്ട് കെ​ട്ടി​ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ​ണ്ടൂ​ർ പൂ​ള​ക്ക​ൽ മാ​ങ്ങാ​തൊ​ടി വി​നീ​ഷ്, മാ​ങ്ങാ​തൊ​ടി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ദ്യം വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രെ പി​ന്നീ​ട് പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന​ലെ രാ​വി​ലെ വ​ണ്ടൂ​ർ പൂ​ള​ക്ക​ലി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട് പു​തു​ക്കി പ​ണി​യു​ന്ന​തി​നി​ടെ ര​ണ്ടാം​നി​ല​യു​ടെ മു​ക​ളി​ൽ പ​ണി​ത ഷോ​സ്ലാ​ബ് തെ​ന്നി​വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്ലാ​ബ് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ വേ​റെ​യും ഉ​ണ്ടാ​യി​രു​ന്നു.​ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് തി​രു​വാ​ലി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന സ്ലാ​ബ് ക​ട്ട് ചെ​യ്താ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.