ഗി​രീ​ഷ് പ​രു​ത്തി​മ​ഠം

നെ​യ്യാ​റ്റി​ന്‍​ക​ര : ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ പോ​രാ​ട്ട​വീ​ര്യ​ത്തോ​ടെ അ​തി​ജീ​വി​ക്കു​ക​യും നി​സ്വാ​ര്‍​ഥ​മാ​യ മ​ന​സോ​ടെ സാ​മൂ​ഹി​കോ​ന്ന​മ​ന​ത്തി​നാ​യി മാ​തൃ​കാ​സേ​വ​നം തു​ട​രു​ക​യും ചെ​യ്ത സി​സ്റ്റ​ര്‍ മൈ​ഥി​ലി ഇ​നി ഓ​ര്‍​മ്മ​ക​ളി​ല്‍. ഗാ​ന്ധി​യ​ന്‍ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച സി​സ്റ്റ​ര്‍ മൈ​ഥി​ലി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സാ​മു​ഹ്യ​സേ​വ​നം ര​ക്ത​ത്തി​ല്‍ അ​ലി​ഞ്ഞു ചേ​ര്‍​ന്നി​രു​ന്നു എ​ന്ന​താ​ണ് വാ​സ്ത​വം.

മു​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി എ. ​വൈ​ദ്യ​നാ​ഥ അ​യ്യ​രു​ടെ ചെ​റു​മ​ക​ളാ​യ മൈ​ഥി​ലി​യു​ടെ പി​താ​വ് അ​ഡ്വ. വി. ​ശ​ങ്ക​ര​ന്‍ ത​മി​ഴ്നാ​ട് ഹ​രി​ജ​ൻ സേ​വ​ക് സം​ഘി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പി​താ​വി​നെ പോ​ലെ മാ​താ​വ് ഗൗ​രി​ശ​ങ്ക​ര​നും സാ​മൂ​ഹ്യ​സേ​വ​ന​പാ​ത​യി​ല്‍ സ​ജീ​വ​മാ​യ​തി​ന്‍റെ അ​നു​ഭ​വം കു​ഞ്ഞു​ന്നാ​ളി​ലേ മൈ​ഥി​ലി​യെ വ​ല്ലാ​തെ സ്വാ​ധീ​നി​ച്ചു. ഖാ​ദി മാ​ത്രം ധ​രി​ക്കു​ന്ന കു​ടും​ബ​ത്തി​ല്‍ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ കി​സാ​ൻ ച​ർ​ക്ക​യി​ൽ അ​വ​ർ നൂ​ൽ​നൂ​ൽ​ക്കു​മാ​യി​രു​ന്നു.

ചെ​റു​പ്പ​ത്തി​ലേ പോ​ളി​യോ ബാ​ധി​ത​യാ​യ മൈ​ഥി​ലി മ​ധു​ര​യി​ലെ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ല്‍ നി​ന്നും 13-ാം വ​യ​സി​ൽ ത​ന്നെ എ​സ്എ​സ്എ​ൽ​സി പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് ഫാ​ത്തി​മ കോ​ള​ജി​ൽ നി​ന്ന് ബി​രു​ദ​വും മ​ധു​ര കോ​ളേ​ജി​ൽ നി​ന്ന് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പ്രൈ​വ​റ്റാ​യി പ​ഠി​ച്ച് ഇം​ഗ്ലീ​ഷി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.

മാ​താ​പി​താ​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തോ​ടും സ​മ്മ​ത​ത്തോ​ടും കൂ​ടി സേ​ല​ത്തെ ശ്രീ ​ശാ​ര​ദാ സ​മി​തി​യി​ൽ ചേ​ർ​ന്നു. അ​ക്കാ​ല​ത്ത് ബി.​എ​ഡ് കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കു​ക​യും എ​ജ്യു​ക്കേ​ഷ​ണ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ൽ സ്‌​പെ​ഷ്യ​ലൈ​സ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. പി​ന്നീ​ട് എം​എ​ഡും പാ​സാ​യി.
ഗാ​ന്ധി​ഗ്രാ​മി​ൽ വ​ച്ചാ​ണ് ഗാ​ന്ധി​യ​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ ദേ​ശി​കോ​ത്ത​മ ഡോ. ​ജി.​രാ​മ​ച​ന്ദ്ര​നെ ഗു​രു​വാ​യി സ്വീ​ക​രി​ച്ച​ത്.

സ്വാ​മി പ​ര​മ​ഹം​സ യോ​ഗാ​ന​ന്ദ​യാ​ണ് മൈ​ഥി​ലി​യു​ടെ ആ​ത്മീ​യ​ഗു​രു. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഊ​രൂ​ട്ടു​കാ​ല​യി​ലെ മാ​തൃ​ഭ​വ​ന​ത്തി​ല്‍ വാ​ര്‍​ധ​ക്യ​കാ​ല​ത്ത് ഡോ. ​ജി. രാ​മ​ച​ന്ദ്ര​ന്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കാ​ൻ മൈ​ഥി​ലി​യും ഒ​പ്പ​മെ​ത്തി. ഡോ.​ജി ആ​ർ സ്ഥാ​പി​ച്ച മാ​ധ​വി മ​ന്ദി​രം ലോ​ക സേ​വാ ട്ര​സ്റ്റി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി അ​വ​ർ ചു​മ​ത​ല​യേ​റ്റു.

സെ​ൻ​ട്ര​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ന്‍റെ​യും ഖാ​ദി ക​മ്മീ​ഷ​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ഖാ​ദി നെ​യ്ത്ത് കേ​ന്ദ്രം സ്ഥാ​പി​ച്ചു. ട്ര​സ്റ്റി​ന് കീ​ഴി​ൽ ഒ​രു ഫൈ​ബ​ർ ഫാ​ൻ​സി ആ​ർ​ട്ടി​ക്കി​ൾ​സ് പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റും വി​ക​സി​പ്പി​ച്ചു.

കു​റ​ഞ്ഞ വി​ല​യ്ക്ക് സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ നി​ർ​മി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന ബ​യോ​മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന പ്ര​ത്യേ​ക ഹൈ​ടെ​ക് കേ​ന്ദ്ര​മാ​യി അ​തി​നെ വി​ക​സി​പ്പി​ച്ചു. 1990 ല്‍ ​ഡോ. ജി.​ആ​ര്‍ പ​ബ്ലി​ക് സ്കൂ​ളി​ന് തു​ട​ക്കം കു​റി​ച്ചു.

ഗാ​ന്ധി​ഗ്രാ​മി​ലെ ലൈ​ഫ് ട്ര​സ്റ്റി, ഗാ​ന്ധി​ഗ്രാം റൂ​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സെ​ന​റ്റ് അം​ഗം, കേ​ര​ള ഹ​രി​ജ​ൻ സേ​വ​ക് സം​ഘി​ന്‍റെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, കേ​ര​ള ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ന്ന​ത​ത​ല സ​മി​തി അം​ഗം എ​ന്നീ പ​ദ​വി​ക​ള്‍ അ​നു​ഷ്ഠി​ച്ചു. 2000 ജ​നു​വ​രി ഏ​ഴി​ന് ഇ​ന്ത്യ​ൻ മ​ർ​ച്ച​ന്‍റ് ചേം​ബേ​ഴ്‌​സി​ന്‍റെ ലേ​ഡീ​സ് വിം​ഗ് ജാ​ന​കി ദേ​വി ബ​ജാ​ജ് പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

2005 സെ​പ്തം​ബ​റി​ൽ ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​റി​യ​ന്‍റ​ൽ ഫി​ലോ​സ​ഫി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡി​നും അ​ര്‍​ഹ​യാ​യി.

ഫ്രീ - ​ഫ്രാ​ങ്ക് - ഫി​യ​ർ​ല​സ് എ​ന്ന​താ​യി​രു​ന്നു സി​സ്റ്റ​ര്‍ മൈ​ഥി​ലി​യു​ടെ മു​ദ്രാ​വാ​ക്യം. പ്ര​സാ​ദാ​ത്മ​ക​മാ​യ മു​ഖ​ത്തോ​ടെ സ​ദാ പ്ര​സ​ന്ന​വ​തി​യാ​യി മാ​ധ​വീ​മ​ന്ദി​ര​ത്തി​ല്‍ ത​ന്‍​ത​ല​മു​റ​ക​ളെ​യും ഇ​ളം​ത​ല​മു​റ​ക​ളെ​യും സ്വ​ന്തം ക​ര്‍​മ​ദൗ​ത്യ​ങ്ങ​ളാ​ല്‍ പ്ര​ചോ​ദി​പ്പി​ച്ച് ജീ​വി​ത​പ്ര​യാ​ണം തു​ട​ര്‍​ന്നു​പോ​ന്ന സി​സ്റ്റ​ര്‍ മൈ​ഥി​ലി ജ​ന്മം കൊ​ണ്ട് ത​മി​ഴ്നാ​ട്ടു​കാ​രി​യാ​യി​രു​ന്നു​വെ​ങ്കി​ലും നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ സ്വ​കാ​ര്യ അ​ഭി​മാ​ന​മാ​യി​രു​ന്നു.