തി​രു​വ​ന​ന്ത​പു​രം: ട്യൂ​ഷ​ന്‍ പ​ഠി​ക്കാ​നെ​ത്തി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡിപ്പി​ച്ച ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​നു 111 വ​ര്‍​ഷം ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. മ​ണ​ക്കാ​ട് സ്വ​ദേ​ശി മ​നോ​ജി​നെ (44)യാണു തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി 111 വ​ര്‍​ഷം ക​ടി​ന ത​ട​വി​നു ശിക്ഷിച്ചത്.

1,05,000 രൂ​പ പി​ഴ​യും അ​ട​ക്ക​ണം. പി​ഴ അ​ട​ച്ചില്ലെ​ങ്കി​ല്‍ ഒരുവ​ര്‍​ഷം കൂ​ടു​ത​ല്‍ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ജ​ഡ്ജി ആ​ര്‍. ​രേ​ഖ​യു​ടെ​താ​ണ് ഉ​ത്ത​ര​വ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​ര്‍.​എ​സ്.​ വി​ജ​യ്‌​മോ​ഹ​ന്‍, ആ​ര്‍.​വൈ.​അ​ഖി​ലേ​ഷ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.