തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​മ​ന​പ​ര​മാ​യ മു​ന്നേ​റ്റ​ത്തി​ന് എം.​ട‌ി​യു​ടെ മ​ത​നി​ര​പേ​ക്ഷ​മാ​യ നി​ല​പാ​ടു​ക​ളും എ​ഴു​ത്തും സ​ഹാ​യ​ക​ര​മാ​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​യാ​ളം ലോ​ക സാ​ഹി​ത്യ​ത്തി​നു സ​മ്മാ​നി​ച്ച അ​പൂ​ർ​വം പ്ര​തി​ഭ​ക​ളി​ൽ ഒ​രാ​ളാ​ണ് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഇ​ന്ന​ലെ ടാ​ഗോ​ർ തീ​യേ​റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച എം.​ട‌ി. വാ​സു​ദേ​വ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
എം​ടി​യു​ടെ പു​രോ​ഗ​മ​നോ​ന്മു​ഖ​മാ​യ ചു​വ​ടു​വ​യ്പ്പി​ന്‍റെ അ​ട​യാ​ള​മാ​ണ് പ​ള്ളി​വാ​ളും കാ​ൽ​ചി​ല​ന്പും.

ആ ​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യെ​ടു​ത്ത നി​ർ​മാ​ല്യം പോ​ലൊ​രു ചി​ത്രം പി​ൽ​ക്കാ​ല​ത്ത് എ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​ൻ​പോ​ലും ക​ഴി​യി​ല്ലെ​ന്നും എം​ടി​ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ജീ​വി​ത​ത്തെ എം​ടി സാ​ർ​ഥ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി. നാ​ലു​കെ​ട്ടു​ക​ളു​ടെ ത​ക​ർ​ച്ച​യും ഫ്യൂ​ഡ​ലി​സ​ത്തി​ന്‍റെ അ​ന്ത്യ​വും ജീ​വി​ത​ദു​രി​ത​ങ്ങളും എം​ടി​യു​ടെ എ​ഴു​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്.

കാ​ല​ത്തി​നു​നേ​ർ​ക്കു തി​രി​ച്ചു​പി​ടി​ച്ച ക​ണ്ണാ​ടി​യാ​ണ് എം​ടി​യു​ടെ സാ​ഹി​ത്യം. ച​തി​യ​ൻ ച​ന്തു​വി​നെ​യും ഭീ​മ​നേ​യും പൊ​ളി​ച്ചെ​ഴു​തി​യ​തി​ലൂ​ടെ പു​തി​യൊ​രു ഭാ​വു​ക​ത്വ​മാ​ണ് ക​ഥാ​കാ​ര​ൻ സൃ​ഷ്ടി​ച്ചെ​ടു​ത്ത​ത്. എ​ല്ലാ​കാ​ല​ത്തും പു​രോ​ഗ​മ​ന​പ​ക്ഷ​ത്തോ​ടും ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തോ​ടും ചേ​ർ​ന്നു​നി​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ് എം​ടി. പ്ര​സ്ഥാ​ന​ത്തോ​ടു തോ​ൾ​ചേ​രു​ക​യും ഒ​പ്പും തി​രു​ത്തേ​ണ്ട​വ​യെ തി​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ല​യാ​ള​ഭാ​ഷ ഉ​ള്ള​കാ​ല​ത്തോ​ളം എം​ടി ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

‌‌എം​ടി ന​മു​ക്ക് ആ​രാ​യി​രു​ന്നു​വെ​ന്നു ചി​ന്തി​ക്കു​വാ​നു​ള്ള ഘ​ട്ട​മാ​ണി​തെ​ന്ന വാ​ക്കു​ക​ളോ​ടെ​യാ​ണു മു​ഖ്യ​മ​ന്ത്രി പ്ര​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്. എം​ടി​യു​മാ​യി സ​ഹ​ക​രി​ച്ച നി​മി​ഷ​ങ്ങ​ൾ വ​ള​രെ​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ലും എം​ടി​യെ ക​ണ്ടി​ട്ടു​ണ്ട്. ആ ​സ​മ​യ​ത്തു സ്വ​ന്തം കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നി​ല്ല. മ​ല​യാ​ള ഭാ​ഷ​യെ​ക്കു​റി​ച്ചും പു​തി​യ​ത​ല​മു​റ​യ്ക്കു ന​ല്ല മ​ല​യാ​ളം ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചു​മാ​ണു എം​ടി ഏറേയും സം​സാ​രി​ച്ചി​ട്ടു​ള്ള​ത്. തു​ഞ്ച​ൻ​പ​റ​ന്പി​നെ സാ​ഹി​ത്യ​കാ​രു​ടെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തും എം​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അനുസ്മരിച്ചു.

എം​ടി ക​ണ്ടെ​ത്തി​യ എ​ഴു​ത്തു​കാ​ര​നാ​ണ് താ​നെ​ന്ന് അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ൽ എ​ൻ.​എ​സ്. മാ​ധ​വ​ൻ പ​റ​ഞ്ഞു. എ​ല്ലാ അ​ർ​ഥ​ത്തി​ലും എം​ടി ഇ​തി​ഹാ​സ​മാ​യി​രു​ന്നു​വെ​ന്നു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ, എ.​എ. റ​ഹീം എം​പി, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്കു​മാ​ർ, എ​ഴു​ത്തു​കാ​ര​ൻ അ​ശോ​ക​ൻ ച​രു​വി​ൽ, ക​വ​ി പ്ര​ഫ. വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ചലച്ചിത്ര സം​വി​ധാ​യ​ക​ൻ ഷാ​ജി ക​രു​ൺ,

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ, ചലച്ചിത്ര നി​ർ​മാ​താ​വ് സു​രേ​ഷ്കു​മാ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം. ​ജ​യ​ച​ന്ദ്ര​ൻ, ച​ല​ച്ചി​ത്ര ന​ടി​മാ​രാ​യ ജ​ല​ജ, മേ​ന​ക, ന​ട​ൻ മ​ധു​പാ​ൽ, കൗ​ൺ​സി​ല​ർ അ​ഡ്വ. രാ​ഖി ര​വി​കു​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി.​എ​സ്. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​നു ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ സ്വാ​ഗ​ത​വും സാം​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ച​ട​ങ്ങി​നു​മു​ന്പ് മു​ഖ്യ​മ​ന്ത്രി എം​ടി​യു​ടെ ഛായാ​ചി​ത്ര​ത്തി​നു​മു​ന്നി​ൽ പു​സ്ത​കാ​ർ​ച്ച​ന ന​ട​ത്തി. എം​ടി​യു​ടെ ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ഗാ​നാ​ഞ്ജ​ലി​യും ഫോ​ട്ടോ​പ്ര​ദ​ർ​ശ​ന​വും ശ്ര​ദ്ധേ​യ​മാ​യി.