മായം സെന്റ് മേരീസ് ഇടവക പള്ളിയിൽ തിരുനാളിന് കൊടിയേറി
1490849
Sunday, December 29, 2024 6:50 AM IST
അമ്പൂരി: മായം സെന്റ് മേരീസ് ഇടവക പള്ളിയിൽ നിത്യസഹായ മാതാവിന്റെ തിരുനാളിനു ഇടവക വികാരി ഫാ. മാത്തുക്കുട്ടി മൂന്നാറ്റിന്മുഖം കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കു ഫാ. ടോണി നമ്പിശേരിക്കളം കാർമികത്വം വഹിച്ചു.
ഇന്ന് രാവിലെ ഏഴിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. മാത്യു കണ്ണമ്പള്ളി സിഎംഐ കാർമികത്വം വഹിക്കും. തിങ്കളാഴ്ച 4.30 ന് നടക്കുന്ന ജപമാലയ്ക്കും, നൊവേനക്കും, വി.കുർബാനക്കും ഫാ. ജോസി മഞ്ചേരിക്കളം കാർമികനാകും. ചൊവ്വാഴ്ച 4.30 ന് നടക്കുന്ന ജപമാലക്കും, നൊവേനക്കും, വി. കുർബാനക്കും, ഫാ. ടോജി പറമ്പിൽ കാർമികത്വം വഹിക്കും.
ബുധനാഴ്ച 4.30ന് നടക്കുന്ന ജപമാലക്കും, നൊവേനക്കും, വിശുദ്ധ കുർബാനക്കും ഫാ. സോണി കരുവേലിലും തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയുടെ പ്രദക്ഷിണത്തിനും, കോലത്ത് കുരിശടിയിൽ കൽകുരിശ് വെഞ്ചരിപ്പിനും ഫാ.സോജൻ മഠത്തിൽ സിഎംഐ എന്നിവർ കാർമികത്വം വഹിക്കും.
ഇടവക ദിനമായ വ്യാഴാഴ്ച 4.30 ന് നടക്കുന്ന ജപമാലക്കും, നൊവേനക്കും, വിശുദ്ധ കുർബാനക്കും, പൗരോഹിത്യത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന ഫാ. ജോസ് മുല്ലക്കരി, ഫാ. മാത്തുക്കുട്ടി മൂന്നാറ്റിന്മുഖം, ഫാ. കുര്യാക്കോസ് തെക്കേടത്ത് എന്നിവർ കാർമികത്വം വഹിക്കും.
തുടർന്ന് നടക്കുന്ന പൗരോഹിത്യജൂബിലി സമ്മേളനത്തിനു ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. സോണി തെക്കേക്കര, സി.കെ. ഹരീന്ദ്രൻ എംഎൽഎ. എന്നിവർ മുഖ്യാതിഥികളാകും.
തുടർന്ന് സ്നേഹ വിരുന്ന്.വെള്ളിയാഴ്ച 4.30 ന് ജപമാലക്കും, നൊവേനക്കും, വി.കുർബാനക്കും ഫാ. തോമസ് ശൗര്യാൻ കുഴിയിൽ നേതൃത്വം നൽകും. സെമിത്തേരി സന്ദർശനത്തിന് ഫാ. സിബി തുണ്ടിയിൽ കാർമികത്വം വഹിക്കും. ശനിയാഴ്ച രാവിലെ 6.30ന് നടക്കുന്ന ജപമാലക്കും, നൊവേനക്കും, ആഘോഷമായ വി. കുർബാനക്കും ഫാ. ജോഷി തുപ്പലഞ്ഞിയിൽ എംസിബിഎസും, വൈകുന്നേരം 5.30 ന് ആഘോഷമായ റംശ ഫാ. ചാക്കോ ഒറ്റാറക്കലും കാർമികത്വം വഹിക്കും.
തുടർന്ന് പ്രദക്ഷിണം ഞവരക്കാട് കുരിശടിയിലേക്ക്, വചന സന്ദേശം ഫാ. പോൾ പിടിയേക്കൽ കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ 6.30 ന് വിശുദ്ധ കുർബാനക്ക് ഫാ. മാത്തുക്കുട്ടി മൂന്നാറ്റിന്മുഖം കാർമികത്വം വഹിക്കും. 9.30ന് നൊവേന, ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. മനു കാലായിൽ സിഎസ്ടിയും തിരുനാൾ സന്ദേശം ഫാ. ബിജോയ് അറക്കലും നേതൃത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം കോലത്ത് കുരിശടിയിലേക്ക്