യുവാവിന്റെ കൈ തല്ലിയൊടിച്ചയാൾ പിടിയില്‍
1491642
Wednesday, January 1, 2025 6:38 AM IST
പേരൂര്‍ക്കട: യുവാവിന്റെ കൈ തല്ലിയൊടിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതി പിടിയില്‍. കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിനിൽ പുല്ലുകുളം സ്വദേശി സുബിന് (26) ആണ് പിടിയിലായത്. 27ന് വൈകുന്നേരം അഞ്ചിനാണ് കേസിന്നാസ്പദമായ സംഭവം.
പുല്ലുകുളം സ്വദേശി ജോയിക്കുട്ടി ഐസക്കിന്റെ മകന് ജോബിന് ജോയി (35) ആണ് ആക്രമണത്തില്‍ ഇടതുകൈക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വീടിനു സമീപത്തിരുന്ന് ചിലർ മദ്യപിക്കുന്നതു വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഇരുമ്പുപൈപ്പ് കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ ജോബിന്റെ ഇടതുകൈക്ക് ആറുതുന്നലുകള് വേണ്ടിവന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. തലയ്ക്കും സാരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഒളിവിലായിരുന്ന സുബിനെ പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.