സ്കൂള്‍ കലോത്സവം സമയബന്ധിതമായി നടപ്പാക്കണം: ജവഹര്‍ ബാല്‍മഞ്ച്
1490846
Sunday, December 29, 2024 6:50 AM IST
പേരൂര്‍ക്കട: സംസ്ഥാന സ്കൂള്‍ കലോല്‍സവം സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ തേടി ജവഹര്‍ ബാല്‍മഞ്ച്.
കലോത്സവത്തിലെ എല്ലാ മത്സരങ്ങളും നിശ്ചിത സമയപരിധിക്കുള്ളില്‍ നടത്താനും പരിപാടികള്‍ രാത്രി പത്തുമണിക്ക് മുമ്പ് സമാപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദശം നല്‍കണണെന്നാണ് സംഘടനയുടെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജവഹര്‍ ബാല്‍മഞ്ച് സംസ്ഥാന ചെയര്മാന് ആനന്ദ് കണ്ണശ സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്മാന് കത്തുനല്‍കി.
ശരിയായ ആസൂത്രണമില്ലാതെ നടത്തുന്നതിനാല്‍ സ്കൂള്‍ കലോത്സവത്തിലെ പല മത്സരങ്ങളും പുലര്‍ച്ചെ വരെ നീളുന്ന സാഹചര്യം സംസ്ഥാനത്തുണ്ടെന്നും ആനന്ദ് കണ്ണശ കത്തില്‍ ചൂണ്ടിക്കാട്ടി.