മലയാറ്റൂർ രാമകൃഷ്ണനെ അനുസ്മരിച്ചു
1490843
Sunday, December 29, 2024 6:50 AM IST
തിരുവനന്തപുരം: മലയാറ്റൂർ രാമകൃഷ്ണന്റെ 27-ാമത് ചരമ വാർഷിക ദിനത്തിൽ മലയാറ്റൂർ ഫൗണ്ടേഷൻ കരമന ശാസ്ത്രിനഗർ അസോസിയേഷൻ ഹാളിൽ "അനന്തയാത്രയുടെ 27 വർഷങ്ങൾ' എന്ന പേരിൽ സംഘടിപ്പിച്ച മലയാറ്റൂർ അനുസ്മരണ സമ്മേളനം സാഹിത്യകാരി പ്രഫ. ചന്ദ്രമതി ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ അമ്പിളി, മലയാറ്റൂർ അനുസ്മരണ പ്രഭാഷണം നടത്തി. മലയാറ്റൂർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് നൗഷാദ് അലി അധ്യക്ഷത വഹിച്ചു.
കരമന വാർഡ് കൗൺസിലർ ജി.എസ്. മഞ്ജു, ശാസ്ത്രിനഗർ അസോസിയേഷൻ പ്രസിഡന്റ് ആർ. സഹദേവൻ നായർ, കരമന റിവർ ബണ്ട് വാക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്വാമിനാഥൻ, മലയാറ്റൂർ ഫൗണ്ടേഷൻ സെക്രട്ടറി പി.ആർ. ശ്രീകുമാർ, ഭരണസമിതി അംഗം ജോൺ തോമസ് എന്നിവർ സംസാരിച്ചു.