ഫ​യ​ലി​നടിയി​ല്‍ ഉഗ്രവിഷമുള്ള പാ​മ്പ്; പ​ര​ക്കം​പാ​ഞ്ഞു ജീ​വ​ന​ക്കാ​ര്‍
Saturday, October 9, 2021 2:11 PM IST
കൊ​ച്ചി: ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ള്‍​ക്കി​ട​യി​ല്‍ പ​തി​യി​രു​ന്ന പാ​മ്പി​നെ ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​യി ജീ​വ​ന​ക്കാ​ര്‍. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ മ​ട്ടാ​ഞ്ചേ​രി സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ലെ ജനന മരണ രജിസ്ട്രേഷൻ വിഭാഗത്തിലാണ് ഇന്നലെ വൈകുന്നേരം നാലോടെ പാ​മ്പ് ക​ട​ന്നു​കൂ​ടി​യ​ത്.

ജീ​വ​ന​ക്കാ​ര​ന്‍ ഫ​യ​ല്‍ എ​ടു​ക്കാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ അ​ന​ക്കം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​റ്റു ജീ​വ​ന​ക്കാ​രെ കൂ​ടി വി​ളി​ച്ച് ഫ​യ​ല്‍ പൊ​ക്കി​യ നോ​ക്കി​യ​പ്പോ​ഴാ​ണ് പാ​മ്പാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ര​ണ്ട​ര​യ​ടി​യോ​ളം നീ​ള​മു​ള്ള പാ​മ്പി​നെ ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​യ ജീ​വ​ന​ക്കാ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​രെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി.

ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടൻ പാന്പായിരുന്നു ഇത്. ഓ​ഫീ​സി​ന്‍റെ പിൻവശം കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്. ഇ​തി​നു മു​മ്പും സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ പാ​മ്പ് ക​യ​റി​യി​ട്ടു​ണ്ട്. അ​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടാ​ഞ്ഞ​തി​നെ തു​ട​ർ​ന്നു ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു.

വെള്ളിക്കെട്ടൻ അതീവ വിഷമുള്ള പാന്പ് ആണ്. സാധാരണ നമ്മുടെ നാട്ടിൽ മൂർഖൻ, വെള്ളിക്കെട്ടൻ അഥവാ വളവളപ്പൻ, അണലി അല്ലെങ്കിൽ മണ്ഡലി, ചേനത്തണ്ടൻ അല്ലെങ്കിൽ ചുരുട്ട എന്നീ പാന്പുകൾക്കാണ് കടുത്ത വിഷം ഉള്ള ഇനങ്ങൾ.

ഇതിൽത്തന്നെ ഒരു ഗ്രാം വിഷം എടുത്താൽ ഏറ്റവും വിഷം വെള്ളിക്കെട്ടന് ആയിരിക്കും. അതേസമയം, ഇവ കടിക്കുന്പോൾ കുറഞ്ഞ അളവിൽ മാത്രമേ വിഷം കടിയേൽക്കുന്ന ആളുടെ ശരീരത്ത് പ്രവേശിക്കൂ.

കാരണം ഇവയുടെ വിഷസഞ്ചി തീരെ ചെറുതാണ്. ഇതിന്‍റെ വിഷം പതുക്കയേ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങൂ. ഇതു കടിച്ചാൽ വലിയ വേദന അനുഭവപ്പെടില്ല. നേർത്ത പല്ലുകളായതിനാൽ മുറിപ്പാടും കാര്യമായി കാണില്ല. രക്തം പൊടിയുന്നതും അത്ര സാധാരണമല്ല.

അതേസമയം, ഇവയുടെ കടിയേറ്റാൽ കടുത്ത ലക്ഷണങ്ങൾ ഉണ്ടാകും. ഉമിനീര് ഇറക്കാൻ വിഷമം, തളർച്ച, തൊണ്ടയിൽ അസ്വസ്ഥത, കണ്ണ് തനിയെ അടഞ്ഞുപോവുക, നാവു കുഴച്ചിൽ, ശ്വസന തടസം എന്നിവയൊക്കെ കാണപ്പെടാം. ശ്വാസം കിട്ടാതെയാണ് കടിയേറ്റയാൾ മരിക്കുന്നതും.