ബാലുശേരി(കോഴിക്കോട്): എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തുണ്ടായ തര്‍ക്കത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം സീനിയര്‍ വിദ്യാര്‍ഥികള്‍ പകപോക്കല്‍ നടത്തിയതായി പരാതി. ഒരു വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിന് എത്തിയപ്പോഴാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് പരാതി. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം.
വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ: ഞായറാഴ്ച വൈകീട്ട് ബാലുശേരി വീര്യമ്പ്രത്തുള്ള സുഹൃത്തിന്‍റെ വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ സംഘംചേര്‍ന്ന് മര്‍ദ്ദിച്ചു.
പരിക്കേറ്റവര്‍ കുട്ടമ്പൂര്‍ സ്കൂളില്‍ നിന്ന് ഇക്കൊല്ലം പത്താം ക്ലാസ് ജയിച്ചവരാണ്. ഇതേ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം തീര്‍ത്തതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇവരെ ബാലുശേരി താലൂക്ക് ആശുപത്രിയിലാണ് അദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവിഭാഗവും പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കേസ് എടുക്കുമെന്ന് ബാലുശേരി പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.