ആ​ന​വ​ണ്ടി​യി​ൽ വി​നോ​ദ​യാ​ത്ര ആ​ഘോ​ഷ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, October 11, 2022 12:54 PM IST
കോ​​ട്ട​​യം: കാ​​ത​​ട​​പ്പി​​ക്കു​​ന്ന ഹോ​​ണി​​ല്ല, ക​​ണ്ണ​​ഞ്ചി​​പ്പി​​ക്കു​​ന്ന ലേ​​സ​​ര്‍ ലൈ​​റ്റി​​ല്ല, എ​​ങ്കി​​ലും കെ​​എ​​സ്ആ​​ര്‍​ടി​​സി​​യി​​ലും അ​​ടി​​പൊ​​ളി ട്രി​​പ്പ് പോ​​കാം, ആ​​സ്വ​​ദി​​ക്കാം. പ​​ഠ​​ന-​​വി​​നോ​​ദ​​യാ​​ത്ര കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​ല്‍ ആ​​ഘോ​​ഷ​​മാ​​ക്കി മാ​​റ്റി​​യി​​രി​​ക്കു​​ക​​യാ​​ണ് പാ​​ലാ പൈ​​ക വി​​ള​​ക്കു​​മാ​​ടം സെ​​ന്‍റ് ജോ​​സ​​ഫ് സ്‌​​കൂ​​ളി​​ലെ പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍.

വ​​ട​​ക്ക​​ഞ്ചേ​​രി അ​​പ​​ക​​ട​​ത്തെ തു​​ട​​ര്‍​ന്ന് മോ​​ട്ടോ​​ര്‍ വെ​​ഹി​​ക്കി​​ള്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ക​​ര്‍​ക്ക​​ശ​​മാ​​ക്കി​​യ​​പ്പോ​​ള്‍ നേ​​ര​​ത്തേ ബു​​ക്ക് ചെ​​യ്തി​​രു​​ന്ന ടൂ​​റി​​സ്റ്റ് ബ​​സ് യാ​​ത്ര​​യി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യ​​തോ​​ടെ​​യാ​​ണ് സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ര്‍ പാ​​ലാ​​യി​​ലെ കെ​​എ​​സ്ആ​​ര്‍​ടി​​സി അ​​ധി​​കൃ​​ത​​രെ സ​​മീ​​പി​​ച്ച​​ത്. സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​രെ നി​​രാ​​ശ​​രാ​​ക്കാ​​തെ കെ​​എ​​സ്ആ​​ര്‍​ടി​​സി അ​​ധി​​കൃ​​ത​​ര്‍ ത​​ങ്ങ​​ളു​​ടെ ഡി​​പ്പോ​​യി​​ലെ ഏ​​റ്റ​​വും ന​​ല്ല ബ​​സ് വി​​നോ​​ദ​​യാ​​ത്ര​​യ്ക്കാ​​യി അ​​നു​​വ​​ദി​​ച്ചു.

പ​​ത്താം ക്ലാ​​സി​​ല്‍ പ​​ഠി​​ക്കു​​ന്ന 30 കു​​ട്ടി​​ക​​ളും അ​​ഞ്ച് അ​​ധ്യാ​​പ​​ക​​രും വാ​​ഗ​​മ​​ണി​​നാ​​ണ് വി​​നോ​​ദ​​യാ​​ത്ര പോ​​യ​​ത്. ബ​​സി​​ലെ ഹൃ​​ദ്യ​​മാ​​യ സം​​ഗീ​​തം ആ​​സ്വ​​ദി​​ച്ച് പാ​​ട്ടു​​പാ​​ടി നൃ​​ത്തം​​വ​​ച്ചാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ യാ​​ത്ര ആ​​സ്വ​​ദി​​ച്ച​​ത്.



രാ​​വി​​ലെ 6.30നു ​​പോ​​യ സം​​ഘം വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ സ്‌​​കൂ​​ളി​​ല്‍ തി​​രി​​ച്ചെ​​ത്തി. ജി​​എ​​സ്ടി ഉ​​ള്‍​പ്പെ​​ടെ 12,000 രൂ​​പ​​യാ​​യി​​രു​​ന്നു ചാ​​ര്‍​ജ്. പാ​​ലാ ഡി​​പ്പോ​​യി​​ല്‍ നി​​ന്ന് അ​​മ്പാ​​യ​​ത്തോ​​ടി​​നു സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന കൊ​​ണ്ടോ​​ടി ബി​​ല്‍​ഡ് ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ര്‍ ബ​​സാ​​ണ് വി​​നോ​​ദ​​യാ​​ത്ര​​യ്ക്കാ​​യി അ​​നു​​വ​​ദി​​ച്ച​​ത്.

വി​​നോ​​ദ​​യാ​​ത്ര​​ക​​ള്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കെ​​എ​​സ്ആ​​ര്‍​ടി​​സി പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. വി​​ള​​ക്കു​​മാ​​ടം സ്‌​​കൂ​​ളി​​ന്‍റെ വി​​നോ​​ദ​​യാ​​ത്ര ഹി​​റ്റാ​​യ​​തോ​​ടെ നി​​ര​​വ​​ധി സ്‌​​കൂ​​ളു​​ക​​ള്‍ വി​​വി​​ധ കെ​​എ​​സ്ആ​​ര്‍​ടി​​സി ഡി​​പ്പോ​​ക​​ളി​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്. കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ ബ​​ജ​​റ്റ് ടൂ​​റി​​സം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സ്കൂ​​ള്‍, കോ​​ള​​ജ് വി​​നോ​​ദ​​യാ​​ത്ര​​ക​​ളും ഉ​​ള്‍​പ്പെ​​ടു​​ത്താ​​നാ​​ണ് നീ​​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.