ക​സ്ബ​നെ കാ​ണാ​ൻ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഒ​രി​ക്ക​ൽകൂ​ടി​യെ​ത്തി
Thursday, October 20, 2022 2:35 PM IST
പ​ള്ളു​രു​ത്തി: മ​ട്ടാ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ​ദ​വി​യി​ൽ​നി​ന്ന് സ്ഥ​ലം മാ​റി പോ​കു​ന്ന വി.​ജി. ര​വീ​ന്ദ്ര​നാ​ഥ് ക​സ്ബ​നെ കാ​ണാ​ൻ ഒ​രി​ക്ക​ൽ കൂ​ടി പ​ള്ളു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി.

ക​സ്ബ​ൻ എ​ന്ന​ത് നാ​ളു​ക​ളാ​യി പ​ള്ളു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ന്തേ​വാ​സി​യാ​യ നാ​യ​യാ​ണ്. സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ജീ​വി​ത​വും താ​മ​സ​വും ഭ​ക്ഷ​ണ​വും ഇ​വി​ടെ ത​ന്നെ. പ​ള്ളു​രു​ത്തി ക​സ്ബ സ്റ്റേ​ഷ​നാ​യ​തു​കൊ​ണ്ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ കാ​ലം മു​ത​ൽ ക​സ്ബ​ൻ എ​ന്നാ​ണ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ക്കു​ന്ന​ത്.

ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി മ​ട്ടാ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ര​വീ​ന്ദ്ര​നാ​ഥു​മാ​യി വ​ലി​യ ച​ങ്ങാ​ത്ത​ത്തി​ലാ​യി​രു​ന്നു ക​സ്ബ​ൻ. മ​നു​ഷ്യ​നോ​ടാ​യാ​ലും മു​ഗ​ത്തി​നോ​ടാ​യാ​ലും ന​മ്മ​ൾ എ​ന്ത് ന​ല്കു​ന്നു, അ​ത് ന​മു​ക്ക് തി​രി​ച്ചു ല​ഭി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ​റ​യു​ന്നു.

സ്ഥ​ലം മാ​റി​പ്പോ​യാ​ലും ക​സ്ബ​നെ കാ​ണാ​ൻ ഇ​ട​ക്ക് ഞാ​ൻ ഇ​വി​ടെ​യെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.