ചർച്ച വേണ്ട സഖാവേ! സീ​ത​ത്തോ​ട് ബാ​ങ്ക് തട്ടിപ്പ് ഉന്നയിക്കേണ്ടെന്നു സിപിഎം
Saturday, September 25, 2021 3:44 PM IST
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ സം​ബ​ന്ധി​ച്ചു സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ച​ര്‍​ച്ച വേ​ണ്ടെ​ന്ന നി​ല​പാ​ടു​മാ​യി പാ​ര്‍​ട്ടി. സി​പി​എം ഭ​രി​ക്കു​ന്ന ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കു​ന്ന​തു ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ച​ര്‍​ച്ച ചെ​യ്തി​രു​ന്നു.

സ​മ്മേ​ള​ന​കാ​ല​യ​ള​വാ​യ​തി​നാ​ല്‍ ഇ​പ്പോ​ള്‍ വി​ഷ​യം സ​ജീ​വ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​തി​നു​ ശേ​ഷം അ​ന്വേ​ഷ​ണ​മാ​കാ​മെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​നു​മു​ള്ള​ത്.

സ​ഹ​ക​ര​ണ വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജോ​യി​ന്റ് ര​ജി​സ്ട്രാ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കെ.​യു. ജോ​സി​നെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തെന്നു പാർട്ടി വിലയിരുത്തുന്നു.

അ​ദ്ദേ​ഹം ഉ​ന്ന​യി​ക്കു​ന്ന വാ​ദ​ഗ​തി​ക​ള്‍ നി​ല​നി​ല്പി​നു​വേ​ണ്ടി​യു​ള്ള​താ​ണെ​ന്നാണ് പാർട്ടി നിലപാട്. നി​ല​വി​ല്‍ സ​ഹ​ക​ര​ണ നി​യ​മം 65 -ാം ച​ട്ട​പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ച​ട്ടം 68 പ്ര​കാ​രം മ​റ്റൊ​രു അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

ന​ട​പ​ടി​ക്കു വി​ധേ​യ​നാ​യ മു​ന്‍ സെ​ക്ര​ട്ട​റി സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​വും മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രി​ല​ധി​ക​വും പാ​ര്‍​ട്ടി സ​ജീ​വ നേ​തൃ​നി​ര​യി​ലു​ള്ള​വ​രാ​ണ്.

സ്ഥ​ലം എം​എ​ല്‍​എ കെ.​യു. ജ​നീ​ഷ് കു​മാ​റാ​ക​ട്ടെ ബാ​ങ്കി​ല്‍ മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ജ​നീ​ഷ് കു​മാ​റി​നു ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​മാ​യി പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ബ​ന്ധ​വു​മു​ണ്ട്.
2013 - 19 കാ​ല​യ​ള​വി​ല്‍ 1,40,49,233 രൂ​പ അ​പ​ഹ​രി​ക്ക​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​യു. ജോ​സ് സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും തു​ക മാ​റ്റി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍, പി​ന്നീ​ടു​ള്ള ര​ണ്ട് വ​ര്‍​ഷ​ത്തെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ഇ​തോ​ടൊ​പ്പം പ​ണം അ​പ​ഹ​രി​ച്ച​താ​യി പ​റ​യു​ന്ന കാ​ല​യ​ള​വി​ലെ ബാ​ങ്ക് സെ​ക്ര​ട്ട​റി​യും ഭ​ര​ണ​സ​മി​തി​യും ക്ര​മ​ക്കേ​ടി​ല്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളും സം​ശ​യാ​സ്പ​ദ​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് പു​റ​ത്തു ​വി​ട്ടി​ട്ടി​ല്ല.