കുമരകം: ചൈൽഡ് വെൽഫയർ ഓഫീസറുടെ പരാതിയിൽ കേസെടുത്ത രാജസ്ഥാൻ സ്വദേശികളായ നാടോടികൾ ആഴ്ചകളായി കുമരകത്തു കൂടുങ്ങി കഴിയുന്നു. ചെറിയ കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതായി ചൈൽഡ് വെൽഫെയർ ഓഫീസർക്കു ലഭിച്ച പരാതിയിൽ കേസിൽ കുടുങ്ങിയതോടെയാണ് രാജസ്ഥാനികൾ കുമരകത്ത് അകപ്പെട്ടത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പാത്ര കച്ചവടം നടത്തി ഉപജീവനം കഴിച്ചുവരികയായിരുന്നു ഇവർ.
ഇല്ലിക്കൽ പരിസരങ്ങളിൽ പാത്രങ്ങൾ വിറ്റുകൊണ്ടിരിക്കെയാണ് ചൈൽഡ് വെൽഫയർ ഓഫീസറുടെ നിർദേശത്തെത്തുടർന്ന് കുമരകം പോലീസ് ഇവർക്കെതിരെ കേസെടുത്തത്. അഭിഭാഷകൻ വിഷ്ണു മണി ഇവർക്കുവേണ്ടി കോടതിയിൽ ഹാജരാക്കുകയും കോടതി ഇവരെ വിട്ടയയ്ക്കുകയും ചെയ്തു.
പോലീസ് കസ്റ്റഡിയിലെടുത്ത പിക്കപ്പ് ലോറി ഇതുവരെ വിട്ടുകിട്ടാത്തതിനാലാണ് ഇവർക്കു നാട്ടിലേക്കു മടങ്ങാൻ സാധിക്കാത്തത്. പോലീസ് കസ്റ്റഡിയിലെടുത്തു രണ്ടു ദിവസത്തിനു ശേഷം തൊഴിലാളികൾക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും വാഹനത്തിന്റെ യാഥാർഥ ഉടമ ഹാജരാകാത്തതിനാൽ വാഹനം വിട്ടുകൊടുത്തില്ല.
വക്കീലിന്റെ നിർദേശപ്രകാരം ഉടമയുടെ സമ്മതപത്രം കൊറിയർ സർവീസ് മുഖേന അയപ്പിച്ചിരിക്കുകയാണ്. സംഘത്തിലുണ്ടായിരുന്ന രാജുവിന്റെ അമ്മയുടെ പേരിലുള്ളതാണ് വാഹനം. സമ്മതപത്രം ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് പോലീസും തൊഴിലാളികളും.
ഇപ്പോൾ ചന്തക്കവലയ്ക്കg സമീപത്തുള്ള കടതിണ്ണകളിൽ കഴിയുകയാണ് രണ്ട് കുടുംബങ്ങളും. കച്ചവടം തുടരാനാകാതെ ബുദ്ധിമുട്ടിലായ ഇവർക്കു വേണ്ട സഹായങ്ങൾ പോലീസ് ഉദ്യോഗസ്ഥർ നൽകിവരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.