പോ​ലീ​സി​നു​ നേ​രേ നാ​യ​യെ അ​ഴി​ച്ചു​വി​ട്ടു; മു​ഖ്യ​പ്ര​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍
Thursday, February 17, 2022 3:18 PM IST
കൊ​ച്ചി: സ്ത്രീ​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രെ നാ​യ​യെ അ​ഴി​ച്ചു​വി​ട്ട കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ ത​മ്മ​നം എ​കെ​ജി ന​ഗ​ര്‍ കോ​ള​നി സ്വ​ദേ​ശി വി​ശാ​ല്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.

പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​ന്‍ എ​സ്ഐ ടി.​എ​സ്. ര​തീ​ഷി​നെ​യും സം​ഘ​ത്തെ​യു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ പ്ര​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ത​ട​യു​ക​യും നാ​യ​യെ അ​ഴി​ച്ചു​വി​ട്ടു ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത​ത്.

വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ആ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തു ത​ട​യാ​ന്‍ ശ്ര​മി​ച്ച​യാ​ളു​ടെ ഭാ​ര്യ​യെ​യാ​ണ് വി​ശാ​ല്‍ അ​പ​മാ​നി​ച്ച​ത്. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ വി​ശാ​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ത​മ്മ​നം എ​കെ​ജി ന​ഗ​ര്‍ കോ​ള​നി​യി​ല്‍ അ​ഖി​ല്‍ ജോ​സ​ഫ്, ആ​ല​പ്പു​ഴ പാ​തി​ര​പ്പി​ള്ളി വ​ട​ക്കേ​മു​ഴ​ങ്ങ​യി​ല്‍ സു​വ​ര്‍​ണ​കു​മാ​ര്‍ എ​ന്നി​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ആ​ല​പ്പു​ഴ അ​രൂ​ര്‍ ചി​റ്റ​യി​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ്, ത​മ്മ​നം എ​കെ​ജി കോ​ള​നി ചി​ത്രാ​ജ്ഞ​ലി വീ​ട്ടി​ല്‍ വൈ​ശാ​ഖ്, എ​കെ​ജി കോ​ള​നി നി​വാ​സി​യാ​യ മ​നീ​ഷ്, എ​കെ​ജി കോ​ള​നി​യി​ല്‍ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ യേ​ശു​ദാ​സ് എ​ന്നി​വ​രെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.