വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്‍റർ ഉടമ പിടിയിൽ
Friday, December 3, 2021 2:31 PM IST
നെ​ടു​മ​ങ്ങാ​ട് : സ്പോ​ക്ക​ൺ ഇം​ഗ്ലി​ഷ് പ​ഠി​ക്കാ​ൻ എ​ത്തി​യ പത്തൊന്പതു കാരിയെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ട്യൂ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ അ​റ​സ്റ്റി​ൽ. അ​രു​വി​ക്ക​ര സ്വ​ദേ​ശി മോ​ഹ​ൻ സ​രൂ​പി(58)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കഴിഞ്ഞ ഒ​ക്‌ടോ​ബ​റി​ലാണ് ഇയാൾ സ്പോ​ക്ക​ൺ ഇം​ഗ്ലീഷ് ട്യൂ​ഷ​ൻ സെ​ന്‍റർ പലയിടങ്ങളിലായി ആരംഭിച്ചത്.

പ​ഠി​ക്കാ​നെത്തുന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി എ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

ഒ​രാ​ഴ്ച മു​ന്പ് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലാ​ത്ത സ​മ​യ​ത്തു പ​ഠി​പ്പി​ക്കാ​നെന്ന വ്യാ​ജേ​ന സെ​ന്‍ററി​ൽ വി​ളി​ച്ചു വ​രു​ത്തി​യ പെൺകുട്ടിയോട് ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റാ​ൻ ശ്ര​മി​ക്കുകയും പെൺകുട്ടി ര​ക്ഷ​പ്പെ​ടു​കയും അ​രു​വി​ക്ക​ര പോലീ​സി​ൽ പ​രാ​തി ന​ൽ​കുകയുമായിരുന്നു.

തു​ട​ർ​ന്ന് ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ അ​രു​വി​ക്ക​ര സി​ഐ വി.ഷി​ബുകു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യു​കയായി​രു​ന്നു. ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ കാ​ച്ചാ​ണി​യി​ൽ ന​ട​ത്തു​ന്ന ഒ​രു ക​ണ്ണ​ട ക​ട​യി​ൽ വ​ച്ചു സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നു നാ​ട്ടു​കാ​ർ ഇ​യാ​ൾ​ക്കു താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.