അ​തി​ഥി​ത്തൊ​ഴി​ലാ​ളി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Wednesday, December 1, 2021 11:23 AM IST
ക​ള​മ​ശേ​രി: എ​ആ​ർ ക്യാ​മ്പി​ന് പി​ന്നി​ൽ അ​തി​ഥി​ത്തൊ​ഴി​ലാ​ളി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി അ​ലാ​ക് കു​മാ​ർ നാ​യ​ക് (36) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ക​ണ്ട​ത്. പ​ത്ത് വ​ർ​ഷ​മാ​യി ക​ള​മ​ശേ​രി മേ​ഖ​ല​യി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ക​ള​മ​ശേ​രി പോ​ലീ​സെ​ത്തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ബന്ധുക്കളെ വിവരം അറിയിക്കാൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.