വെച്ചൂർ: ഇടയാഴത്ത് വെൽഡിംഗ് തൊഴിലാളിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലിസ് അസ്വാഭാവിക മരണത്തിനു കേസടുത്തു. ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഇടയാഴം സ്വദേശി രാജേഷിന്റെ (31) മരണത്തിലാണ് കേസെടുത്തത്.
രണ്ടു മാസം മുന്പ് ബന്ധുവായ യുവതിയെയാണ് രാജേഷ് വിവാഹം കഴിച്ചത്. ബാംഗ്ലൂരിൽ നഴ്സിംഗ് പഠനം നടത്തിയിരുന്ന ഭാര്യ പഠനത്തിനായി കഴിഞ്ഞ ദിവസം മടങ്ങാനിരിക്കുകയായിരുന്നു.
ഭാര്യ പഠിക്കാൻ പോകുന്നതിൽ രാജേഷിനു അനിഷ്ടമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. താൻ പഠനം പൂർത്തിയാക്കി തൊഴിൽ നേടിയാൽ കുടുംബത്തിന്റെ സ്ഥിതി കൂടുതൽ മെച്ചമാകുമെന്ന നിലപാടിൽ യുവതി ഉറച്ചു നിന്നതോടെ രാജേഷ് പഠനം തുടരാൻ സമ്മതം മൂളിയെങ്കിലും യുവാവ് പിന്നീടു തൂങ്ങി മരിക്കുകയായിരുന്നെന്നു പോലിസ് പറഞ്ഞു.