Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം ചൊവ്വാഴ്ച
വത്തിക്കാൻ സിറ്റി: യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ കാര്യങ്ങളെ ഏകോപിപ്പിക്കുവാൻ മെത്രാനു തുല്യമായ അധികാരത്തോടെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മോൺ. സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക കർമങ്ങൾ വത്തിക്കാനിൽ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30) സെന്റ് പോൾ മേജർ ബസിലിക്കയിൽ നടക്കും.

സീറോ മലബാർ സഭയുടെ പൊന്തിഫിക്കൽ ക്രമമനുസരിച്ചുള്ള മെത്രാഭിഷേകചടങ്ങുകൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലയനാർദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരാകും. ഇന്ത്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭയുടെ തലവനുമായ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആശംസകൾ അർപ്പിക്കും.

സെന്റ് പോൾ മേജർ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി സ്വാഗതം പറയും. പൗരസ്ത്യ തിരുസംഘത്തിൽ സീറോ മലബാർ സഭാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോൺ. മക്ലിൻ കമ്മിംഗ്സ് നിയമനപത്രിക വായിക്കും. മാള ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്താണ് കർമങ്ങളുടെ ആർച്ച്ഡീക്കൻ.

ഇറ്റലി, അയർലന്റ്, ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഡെന്മാർക്ക് എന്നിവിടങ്ങളിൽ 40,000ൽ പരം സീറോ മലബാർ സഭാ മക്കളുടെ അജപാലനപരമായ കാര്യങ്ങളെ ഏകോപിപ്പിച്ചു കൂടുതൽ സജീവമാക്കുകയും കാര്യക്ഷമമാക്കാനുള്ള സാധ്യതകൾ കണ്ടെത്തുകയും അതനുസരിച്ചുള്ള ശുപാർശകൾ മാർപാപ്പയ്ക്കു സമർപ്പിക്കുകയുമാണ് അപ്പസ്തോലിക് വിസിറ്റേറ്ററുടെ ഉത്തരവാദിത്വം. ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ ഫൊറോന ഇടവകയിലെ ചിറപ്പണത്ത് കൊച്ചുപൗലോസ്—റോസി ദമ്പതികളുടെ മകനാണു മോൺ. സ്റ്റീഫൻ ചിറപ്പണത്ത്.

ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞെരളക്കാട്ട്, മാർ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാർ സെബാ സ്റ്റ്യൻ വടക്കേൽ, മാർ ആന്റണി ചിറയത്ത്, മാർ ജേക്കബ് മനത്തോടത്ത്, മാർ പോൾ ആലപ്പാട്ട്, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോയ് ആലപ്പാട്ട് തുടങ്ങി നിരവധി മേലധ്യക്ഷന്മാരും 3000ൽപരം വിശ്വാസികളും നൂറുകണക്കിനു വൈദികരും സന്യസ്തരും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.

റോമിൽനിന്നുള്ള വൈദികരും സന്യസ്തരും അല്മായരും അടങ്ങുന്ന ഗായകസംഘം പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്. പ്രാർഥനകൾ മലയാളത്തിലും ഇറ്റാലിയൻ ഭാഷയിലുമായിരിക്കും നടക്കുക. കാറോസൂസാ പ്രാർഥനകൾ യൂറോപ്പിലെ വിവിധ ഭാഷകളിൽ ഉണ്ടാകും. കുടുംബാംഗങ്ങളുടേയും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടേയും കാഴ്ചസമർപ്പണവും സീറോ മലബാർ കോ—ഓർഡിനേറ്റർമാരുടെ ആശംസകളും കർമങ്ങളുടെ ഭാഗമായി ഉണ്ടാകും.


മാർ സ്റ്റീഫൻ ചിറപ്പണത്തിന് എംസിസി വിയന്ന സ്വീകരണം നൽകി
വിയന്ന: സീറോ മലബാർ സഭ യൂറോപ്പ് അപ്പോസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിനും കോഓർഡിനേറ്റർ ജനറൽ ഫാ. ചെറിയാൻ വാരിക്കാട്ടിനും ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹം സ്വീകരണം നൽകി. കാനോനിക സ
സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതിയ മെത്രാഭിഷേകം
റോം: മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ കത്തോലിക്കാ സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതുന്നതായി. വിജാതീയരുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ കബറിടം
സ്ഥിതി ചെയ്യ
യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി
റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീ
സഭയുടെ അൾത്താര പ്രവാസികൾക്കരികിലേക്ക്: മാർ സ്റ്റീഫൻ ചിറപ്പണത്ത്
’യൂറോപ്പിലെ പല രാജ്യങ്ങളിലായി കർമനിരതരായ അര ലക്ഷത്തോളം പ്രവാസിവിശ്വാസികൾക്കരികിലേക്കു സഭയുടെ അൾത്താര എത്തിക്കുകയാണു സീറോ മലബാർ സഭ. അവരുടെ ആത്മീയ ആവശ്യങ്ങൾക്കു സഭ കൂടെയുണ്ടാകും’, യൂറോപ്പിനായി മെത്രാൻ പ
മാർ സ്റ്റീഫൻ ചിറപ്പണത്തിന് കൊളോണിൽ സ്വീകരണം നൽകി
കൊളോൺ: സീറോ മലബാർ സഭയുടെ യൂറോപ്പിന്റെ വിസിറ്റേറ്ററും നിയുക്ത ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന് ജർമനിയിലെ കൊളോൺ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റി സ്വീകരണം നൽകി.

ഒക്ടോബർ 16 ന് കൊളോൺ ബുഹ്ഹൈമിലെ സ
പ്രവാസി വിശ്വാസികളോടു സഭയ്ക്കു വലിയ കരുതൽ: മാർ ചിറപ്പണത്ത്
കൊച്ചി: പ്രവാസികളായ വിശ്വാസികളോടു സഭയ്ക്കു വലിയ കരുതലും പ്രതീക്ഷയുമാണുള്ളതെന്നു യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ നിയുക്‌ത അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്. സീറോ മലബാർ
സഭയുടെ വളർച്ചയിൽ നന്ദിയർപ്പിക്കണം,പ്രാർഥന തുടരണം: മാർ ആലഞ്ചേരി
കൊച്ചി: സീറോ മലബാർ സഭയ്ക്കു ഗ്രേറ്റ് ബ്രിട്ടനിൽ പ്രസ്റ്റൺ ആസ്‌ഥാനമായി പുതിയ രൂപതയും യൂറോപ്പിലെ വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്റേറ്ററെയും ലഭിച്ചതിനെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാൻ ഓരോ സഭാമക്കൾക
സീറോ മലബാർ സഭയ്ക്കു ബ്രിട്ടനിൽ രൂപതയും യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്റേറ്ററും
കൊച്ചി: ബ്രിട്ടനിലെ സീറോ മലബാർ സഭാ വിശ്വാസികൾക്കായി പ്രസ്റ്റൺ ആസ്‌ഥാനമായി പുതിയ രൂപത. പ്രഥമമെത്രാനായി പാലാ രൂപതാംഗമായ മാർ ജോസഫ് സ്രാമ്പിക്കലിനെ നിയമിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ സഭാ വിശ്വാസി
ബഹുഭാഷാ പണ്ഡിതരായ ഇടയശ്രേഷ്ഠർ
കൊച്ചി: ബ്രിട്ടനിലെ പ്രസ്റ്റൺ രൂപതയുടെ പ്രഥമമെത്രാനായി നിയമിക്കപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും യൂറോപ്യൻ രാജ്യങ്ങളിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമികപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തും ബഹുഭാഷാ പണ്ഡി
ആകർഷക ലാളിത്യത്തിന് ഇനി ഇടയദൗത്യം
ഇരിങ്ങാലക്കുട: ആകർഷകമായ സംസാരശൈലിയും ശരീരപ്രകൃതിയും കൈമുതലാക്കിയ, കുലീനത്വം മുഖമുദ്രയാക്കിയ വൈദികൻ മോൺ. സ്റ്റീഫൻ ചിറപ്പണത്തിന് ഇനി പുതിയ ഇടയ ദൗത്യം – യൂറോപ്പിലെ സിറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേ
സഭയുടെ അൾത്താര പ്രവാസികൾക്കരികിലേക്ക്: മാർ സ്റ്റീഫൻ ചിറപ്പണത്ത്
‘യൂറോപ്പിലെ പല രാജ്യങ്ങളിലായി കർമനിരതരായ അര ലക്ഷത്തോളം പ്രവാസിവിശ്വാസികൾക്കരികിലേക്കു സഭയുടെ അൾത്താര എത്തിക്കുകയാണു സീറോ മലബാർ സഭ. അവരുടെ ആത്മീയ ആവശ്യങ്ങൾക്കു സഭ കൂടെയുണ്ടാകും’, യൂറോപ്പിനായി മെത്രാൻ പ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.