Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
ബഹുഭാഷാ പണ്ഡിതരായ ഇടയശ്രേഷ്ഠർ
കൊച്ചി: ബ്രിട്ടനിലെ പ്രസ്റ്റൺ രൂപതയുടെ പ്രഥമമെത്രാനായി നിയമിക്കപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും യൂറോപ്യൻ രാജ്യങ്ങളിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമികപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തും ബഹുഭാഷാ പണ്ഡിതരും യൂറോപ്പിൽ ദീർ ഘമായ സേവനപരിചയമുള്ള വരുമാണ്.

മാർ ജോസഫ് സ്രാമ്പിക്കൽ വലിയകൊട്ടാരം എൽപി സ്കൂൾ, ഉരുളികുന്നം സെന്റ് ജോർജ് യുപി സ്കൂൾ, വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. പാലാ സെന്റ് തോമസ് കോളജിൽനിന്നു പ്രീഡിഗ്രിയും പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രിയും ബിരുദാനന്തരബിരുദവും നേടി. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളജിൽനിന്നു ബിഎഡും കർണാടകയിലെ മംഗലാപുരം യൂണിവേഴ്സിറ്റിയിൽനിന്നു എംഎഡും ഇം ഗ്ലണ്ടിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽനിന്നു പൗരസ്ത്യ ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദവും കരസ്‌ഥമാക്കി.

പാലാ ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽ മൈനർ സെമിനാരി പഠനവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്രപഠനവും പൂർത്തിയാക്കി ദൈവശാസ്ത്രപഠനത്തിനായി റോമിലെ ഉർബൻ സെമിനാരിയിലെത്തി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. പാലാ രൂപതാ മൈനർ സെമിനാരിയിലും മാർ എഫ്രേം ഫോർമേഷൻ സെന്ററിലും സെന്റ് തോമസ് ട്രെയിനിംഗ് കോളജിലും അധ്യാപകനായിരുന്ന ഫാ. സ്രാമ്പിക്കൽ ചേർപ്പുങ്കൽ മാർ സ്ലീവാ നഴ്സിംഗ് കോളജിന്റെയും വാഗമൺ മൗണ്ട് നേബോ ധ്യാനകേന്ദ്രത്തിന്റെയും സ്‌ഥാപക ഡയറക്ടറാണ്.

പാലാ രൂപത ഇവാഞ്ചലൈസേഷൻ പ്രോഗ്രാം കോ– ഓർഡിനേറ്റർ, കുടുംബകൂട്ടായ്മ, കരിസ്മാറ്റിക് മൂവ്മെന്റ്, ജീസസ് യൂത്ത്, രൂപത ബൈബിൾ കൺവൻഷൻ, പ്രാർഥനാഭവനങ്ങൾ എന്നിവയുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്. 2005 മുതൽ 2013 വരെ പാലാ രൂപത മെഡിക്കൽ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു.

2012 മുതൽ 2013 ഓഗസ്റ്റ് 31ന് റോമിലെ പൊന്തിഫിക്കൽ ഉർബൻ കോളേജിൽ വൈസ് റെക്ടറായി ചാർജെടുക്കുന്നതുവരെ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരത്തെ പഠനകാലത്ത് ബൽത്തങ്ങടി രൂപതയിലെ കങ്കനടി സെന്റ് അൽഫോൻസാ ഇടവകയിലും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഇംഗ്ലണ്ടിലും കഴിഞ്ഞ മൂന്നു വർഷമായി റോമിലും സീറോ മലബാർ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളിൽ സഹായിച്ചു. കരുണയുടെ വർഷത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരിൽ ഒരാളായിരുന്നു നിയുക്‌തമെത്രാൻ. റോമിൽനിന്നുള്ള വാർത്തകൾ ദീപികയ്ക്കായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

മാർ സ്റ്റീഫൻ ചിറപ്പണത്ത് പുത്തൻചിറ ഹോളിഫാമിലി എൽപി സ്കൂൾ, കുഴിക്കാട്ടുശേരി സെന്റ് മേരീസ് യുപി സ്കൂൾ, തുമ്പൂർ റൂറൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തൃശൂർ, തോപ്പ് സെന്റ് മേരീസ് മൈനർ സെമിനാരിയിൽ ചേർന്നു. ചാലക്കുടി, ആളൂർ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ടായും പ്രവർത്തിച്ചശേഷം ഉപരിപഠനത്തിനായി റോമിലേക്കു പോയി. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ അൽഫോൻസിയൻ അക്കാദമിയിൽനിന്നു ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റു നേടി.

മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഭക്‌തസംഘടനകളുടെ ഡയറക്ടർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, വിവാഹകോടതി ജഡ്ജി, മഹാജൂബിലി ജനറൽ കൺവീനർ, ബിഎൽഎം അസിസ്റ്റന്റ് ഡയറക്ടർ, നവചൈതന്യ–സാൻജോഭവൻ സ്‌ഥാപനങ്ങളുടെ ഡയറക്ടർ, പാദുവാനഗർ പള്ളി വികാരി, ഇരിങ്ങാലക്കുട മൈനർ സെമിനാരി റെക്ടർ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ പ്രൊക്യുറേറ്റർ, വൈസ്റെക്ടർ, ലക്ചറർ, തൃശൂർ മേരിമാതാ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് എന്നീ മേജർ സെമിനാരികളിൽ വിസിറ്റിംഗ് പ്രഫസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വർഷമായി റോമിൽ സഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ പ്രൊക്കുറേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാർ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാർ വിശ്വാസികളുടെ കോ–ഓർഡിനേറ്ററായും സേവനം ചെയ്തുവരുമ്പോഴാണ് പുതിയ നിയമനം. റോമിലെ പ്രൊക്കുറേറ്റർ എന്ന ശുശ്രൂഷ മോൺ. സ്റ്റീഫൻ തുടരും. റോമിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രവാസിസമൂഹങ്ങൾക്കു അജപാലനശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന വൈദികരെ പ്രതിനിധീകരിച്ചു റോമാരൂപതയിലെ പ്രസ്ബിറ്ററൽ കൗൺസിലിലും അംഗമാണ് നിയുക്‌ത മെത്രാൻ.


മാർ സ്റ്റീഫൻ ചിറപ്പണത്തിന് എംസിസി വിയന്ന സ്വീകരണം നൽകി
വിയന്ന: സീറോ മലബാർ സഭ യൂറോപ്പ് അപ്പോസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിനും കോഓർഡിനേറ്റർ ജനറൽ ഫാ. ചെറിയാൻ വാരിക്കാട്ടിനും ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹം സ്വീകരണം നൽകി. കാനോനിക സ
സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതിയ മെത്രാഭിഷേകം
റോം: മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ കത്തോലിക്കാ സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതുന്നതായി. വിജാതീയരുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ കബറിടം
സ്ഥിതി ചെയ്യ
യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി
റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീ
സഭയുടെ അൾത്താര പ്രവാസികൾക്കരികിലേക്ക്: മാർ സ്റ്റീഫൻ ചിറപ്പണത്ത്
’യൂറോപ്പിലെ പല രാജ്യങ്ങളിലായി കർമനിരതരായ അര ലക്ഷത്തോളം പ്രവാസിവിശ്വാസികൾക്കരികിലേക്കു സഭയുടെ അൾത്താര എത്തിക്കുകയാണു സീറോ മലബാർ സഭ. അവരുടെ ആത്മീയ ആവശ്യങ്ങൾക്കു സഭ കൂടെയുണ്ടാകും’, യൂറോപ്പിനായി മെത്രാൻ പ
മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം ചൊവ്വാഴ്ച
വത്തിക്കാൻ സിറ്റി: യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ കാര്യങ്ങളെ ഏകോപിപ്പിക്കുവാൻ മെത്രാനു തുല്യമായ അധികാരത്തോടെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മോൺ. സ്റ്റീഫൻ
മാർ സ്റ്റീഫൻ ചിറപ്പണത്തിന് കൊളോണിൽ സ്വീകരണം നൽകി
കൊളോൺ: സീറോ മലബാർ സഭയുടെ യൂറോപ്പിന്റെ വിസിറ്റേറ്ററും നിയുക്ത ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന് ജർമനിയിലെ കൊളോൺ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റി സ്വീകരണം നൽകി.

ഒക്ടോബർ 16 ന് കൊളോൺ ബുഹ്ഹൈമിലെ സ
പ്രവാസി വിശ്വാസികളോടു സഭയ്ക്കു വലിയ കരുതൽ: മാർ ചിറപ്പണത്ത്
കൊച്ചി: പ്രവാസികളായ വിശ്വാസികളോടു സഭയ്ക്കു വലിയ കരുതലും പ്രതീക്ഷയുമാണുള്ളതെന്നു യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ നിയുക്‌ത അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്. സീറോ മലബാർ
സഭയുടെ വളർച്ചയിൽ നന്ദിയർപ്പിക്കണം,പ്രാർഥന തുടരണം: മാർ ആലഞ്ചേരി
കൊച്ചി: സീറോ മലബാർ സഭയ്ക്കു ഗ്രേറ്റ് ബ്രിട്ടനിൽ പ്രസ്റ്റൺ ആസ്‌ഥാനമായി പുതിയ രൂപതയും യൂറോപ്പിലെ വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്റേറ്ററെയും ലഭിച്ചതിനെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാൻ ഓരോ സഭാമക്കൾക
സീറോ മലബാർ സഭയ്ക്കു ബ്രിട്ടനിൽ രൂപതയും യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്റേറ്ററും
കൊച്ചി: ബ്രിട്ടനിലെ സീറോ മലബാർ സഭാ വിശ്വാസികൾക്കായി പ്രസ്റ്റൺ ആസ്‌ഥാനമായി പുതിയ രൂപത. പ്രഥമമെത്രാനായി പാലാ രൂപതാംഗമായ മാർ ജോസഫ് സ്രാമ്പിക്കലിനെ നിയമിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ സഭാ വിശ്വാസി
ആകർഷക ലാളിത്യത്തിന് ഇനി ഇടയദൗത്യം
ഇരിങ്ങാലക്കുട: ആകർഷകമായ സംസാരശൈലിയും ശരീരപ്രകൃതിയും കൈമുതലാക്കിയ, കുലീനത്വം മുഖമുദ്രയാക്കിയ വൈദികൻ മോൺ. സ്റ്റീഫൻ ചിറപ്പണത്തിന് ഇനി പുതിയ ഇടയ ദൗത്യം – യൂറോപ്പിലെ സിറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേ
സഭയുടെ അൾത്താര പ്രവാസികൾക്കരികിലേക്ക്: മാർ സ്റ്റീഫൻ ചിറപ്പണത്ത്
‘യൂറോപ്പിലെ പല രാജ്യങ്ങളിലായി കർമനിരതരായ അര ലക്ഷത്തോളം പ്രവാസിവിശ്വാസികൾക്കരികിലേക്കു സഭയുടെ അൾത്താര എത്തിക്കുകയാണു സീറോ മലബാർ സഭ. അവരുടെ ആത്മീയ ആവശ്യങ്ങൾക്കു സഭ കൂടെയുണ്ടാകും’, യൂറോപ്പിനായി മെത്രാൻ പ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.