Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
വരത്തൻ കിടിലൻ ടാ...!
ഈ വരത്തൻ കേരളക്കരയാകെ ത്രില്ലടിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കിടിലൻ ക്ലൈമാക്സ്.. തീയറ്ററാകെ ഇളകി മറിഞ്ഞു... കോരിത്തരിപ്പിക്കുന്ന പ്രകടനമല്ലേ ഫഹദ് പുറത്തെടുത്തത്... വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കും പാകത്തിനാണ് അവസാനത്തെ അരമണിക്കൂർ അമൽ നീരദ് എടുത്തുവച്ചിരിക്കുന്നത്. യമണ്ടൻ കഥയൊക്കെ എന്തിനാ. ആവിഷ്കരണമെന്ന വജ്രായുധം അമൽ നീരദിന്റെ പക്കൽ ഉള്ളിടത്തോളം പ്രേക്ഷകർ അന്പരന്നു കൊണ്ടേയിരിക്കും.
അമൽ നീരദ് ചിത്രത്തിന് ടിക്കറ്റെടുക്കുന്ന ഏതൊരു പ്രേക്ഷകനും പ്രതീക്ഷിക്കുന്ന സ്റ്റൈലിഷ് മേക്കിംഗ് വരത്തനിലും കാണാം. ഹൈറേഞ്ച് കാഴ്ചകൾ കൊണ്ട് മൂടി പ്രേക്ഷകരുടെ മനസിലേക്ക് മഞ്ഞുപെയ്യിക്കാൻ ലിറ്റിൽ സ്വയന്പെന്ന ഛായാഗ്രാഹകൻ സാധിച്ചപ്പോൾ അമൽ നീരദ് താൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ അതിനിടയിലൂടെ കൂളായിയങ്ങ് ആവിഷ്കരിച്ചു.
വലിയ കഥയൊന്നും വേണ്ടെന്നേ...
ദുബായിയിൽ നിന്നും ഹൈറേഞ്ചിലേക്കുള്ള വരവ്. അവിടെ നിന്നങ്ങോട്ടാണ് പല സംഭവങ്ങളും പതിയെ തലപൊക്കി തുടങ്ങുന്നത്. ഒന്നു ചിന്തിച്ച് കഴിഞ്ഞാൽ ഇത്തരം സന്ദർഭങ്ങൾ എത്രയോ സിനിമകളിൽ ഉണ്ടായിട്ടുണ്ടെന്ന് തോന്നാം. പക്ഷേ, വരത്തനിൽ അത്തരം രംഗങ്ങൾ മെലോഡ്രാമയും സെന്റിമെൻസുമായി പ്രേക്ഷകർക്ക് മുന്നിലൂടെ കടന്നു പോയപ്പോൾ ക്ലീഷേയാണെന്ന് തോന്നലുണ്ടാക്കിയില്ല.
സമാധാനവാദിയായ എബി(ഫഹദ് ഫാസിൽ)യോട് ആദ്യമൊക്കെ ഒരു ദേഷ്യം പ്രേക്ഷകർക്ക് തോന്നും. അതു പോകപ്പോകെ മാറുകയും ചെയ്യും. സ്ക്രീനിൽ രംഗങ്ങൾ ഓരോന്നായി കടന്നു പോകുന്പോൾ കഥ എവിടെയെന്ന് അന്വേഷിക്കുന്നവരോട്, കഥാപാത്രങ്ങളെ നോക്കു അവരുടെ പെരുമാറ്റത്തിലുണ്ട് ഓരോരോ കഥകളെന്ന് സംവിധായകൻ വിളിച്ച് പറയുന്നുണ്ട്.
ഷറഫിന്റെ മേക്കോവർ
കിടിലൻ മേക്കോവറിലാണ് ഷറഫുദീൻ വരത്തനിൽ പ്രത്യക്ഷപ്പെടുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ കൈയടക്കത്തോടെ മെരുക്കിയെടുക്കാനും ഷറഫിനായി. സദാചാര പോലീസും പിന്നെ ഞരന്പ് രോഗികളായ നാട്ടുകാരുമെല്ലാം കഥയെ പൊലിപ്പിക്കാനായി ചിത്രത്തിൽ കയറിക്കൂടിയിട്ടുണ്ട്.
എബിയുടെയും പ്രിയ (ഐശ്വര്യ ലക്ഷ്മി)യുടെയും ഹൈറേഞ്ച് വാസത്തിനിടയിൽ സംഭവിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളാണ് ആദ്യപകുതിയെ മുന്നോട്ടു നയിക്കുന്നത്. വലിയ കഥയൊന്നുമില്ലാതെ മുന്നോട്ടുപോകുന്ന ആദ്യ പകുതിയിൽ സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതവും പിന്നെ കിടിലൻ ഫ്രെയിമുകളും കഥാവഴിയെ മടുപ്പിലേക്ക് കയറ്റിവിടാതെ സംരക്ഷിക്കുന്നുണ്ട്.
സീൻ ഡാർക്കാണ്...
മായാനദിയിലെ അപ്പുവിന്റെ ബാധ ഇടയ്ക്കൊക്കെ പ്രിയയെ പിടികൂടുന്നുണ്ടെങ്കിലും പലപ്പോഴും പ്ലീസ് അപ്പൂ ഒന്നു മാറിനിൽക്കെന്ന് പറഞ്ഞ് അമൽ നീരദിന്റെ പ്രിയയാകാൻ ഐശ്വര്യ ശ്രമിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ വഷളായി വരുമ്പോഴേക്കും പ്രിയയിലെ ഭാവവ്യത്യാസങ്ങൾ വരത്തന്റെ വഴിയിലാകും. അതുവരെ സമാധാനപാത തുടർന്ന എബിയിലും മാറ്റങ്ങൾ കണ്ടുതുടങ്ങുന്നതോടെ സീൻ ഡാർക്കാകാൻ തുടങ്ങും.
പിന്നീട് അങ്ങോട്ടുള്ള കാഴ്ചകൾ കണ്ണിമവെട്ടാതെ കണ്ടിരുന്ന് പോകും. അതുവരെ പതിഞ്ഞ താളത്തിൽ പോയ കഥ ഒരുതരത്തിലുമുള്ള കല്ലുകടികളില്ലാതെ വേഗത കൈവരിക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്.
ഫഹദ് ഇളക്കി മറിച്ചു
കണ്മുന്നിൽ കാണുന്ന കാഴ്ചകൾ രോമാഞ്ചം ഉണർത്തിയപ്പോൾ കൈയടിയുടെ ആരവം തീയറ്ററിൽ ഉയർന്നു കൊണ്ടേയിരുന്നു. ഫഹദ് അവസാന നിമിഷം ചെയ്തു കൂട്ടിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അക്കമിട്ട് പറയാൻ പറഞ്ഞാൽ പെട്ടുപോകും. അത്ര വേഗത്തിലായിരുന്നു ഫഹദ് സംഹാര താണ്ഡവം ആടിത്തീർത്തത്.
മാസെന്നു പറഞ്ഞാൽ പോര കൊലമാസ് ആക്ഷൻ രംഗങ്ങളാണ് ക്ലൈമാക്സിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തിൽ അസാധ്യമെന്ന വാക്ക് ഫഹദ് എന്നേ മായ്ച്ചു കളഞ്ഞതാണ്. അതിനോട് നീതിപുലർത്തുന്ന പ്രകടനമാണ് ഫഹദ് വരത്തനിലും കാഴ്ചവച്ചിരിക്കുന്നത്.
(ആക്ഷനെന്നു പറഞ്ഞാൽ ഇതാണ്. ഫഹദ്, നിങ്ങ തകർത്തു ബ്രോ...)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.